UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട് ലക്കിടിയിലെ മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടത് സി.പി. ജലീല്‍?

മാവോയിസ്റ്റ് നേതാവ് സി.പി.ജലീലാണ് കൊല്ലപ്പെട്ടതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തമിഴ്‌നാട് സ്വദേശി വേല്‍ മുരുകനാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

വയനാട് ലക്കിടിയിലെ മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ വെടിയേറ്റ് മരിച്ചു. ഏറ്റുമുട്ടല്‍ നടന്ന റിസോര്‍ട്ടിന്റെ സമീപത്തുള്ള കുളത്തിനടുത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹമുള്ളത്. മാവോയിസ്റ്റ് നേതാവ് സി.പി.ജലീലാണ് കൊല്ലപ്പെട്ടതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തമിഴ്‌നാട് സ്വദേശി വേല്‍ മുരുകനാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ഇന്നലെ രാത്രി 9 മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചത് പുലര്‍ച്ചെ 4.30ഓടെയാണ്. വൈത്തിരിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍ ഐജി സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

ഇന്നലെ രാത്രി എട്ടുമണിയോടെ വൈത്തിരി ലക്കിടിക്ക് സമീപം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ എത്തുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ ഹോട്ടലില്‍ നിന്നും അമ്പതിനായിരം രൂപയും നാലുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടുവെന്നവെന്നും റിസോര്‍ട്ട് ജീവനക്കാര്‍ മാവോയിസ്റ്റുകള്‍ എത്തിയ വിവരം രഹസ്യമായി പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് പെട്രോള്‍ സംഘം സ്ഥലത്ത് എത്തി. തുടര്‍ന്ന് പോലീസുമായി മാവോയിസ്റ്റുകള്‍ നേര്‍ക്കു നേര്‍ വെടിവയ്പ്പ് നടത്തി.

ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിലെ താമസക്കാരെ ബന്ദികളാക്കി. വിവരം അറിഞ്ഞ് തണ്ടര്‍ബോള്‍ട്ട് സേനയും സ്ഥലത്തെത്തി. തണ്ടര്‍ബോള്‍ട്ടും പോലീസും റിസോര്‍ട്ട് വളഞ്ഞു മാവോയിസ്റ്റുകളുമായി ഏറെ നേരം ഏറ്റുമുട്ടല്‍ നടത്തി. മാവോയിസ്റ്റുകളില്‍ ചിലര്‍ സമീപ പ്രദേശത്തേക്ക് കടന്നു കളഞ്ഞതായും സൂചനയുണ്ട്.

രാത്രി ഏറെ വൈകിയും റിസോര്‍ട്ടില്‍ നിന്നും വെടിശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. കോഴിക്കോട്- ബെംഗളൂരു ദേശീയ പാതയില്‍ ഗതാഗതം താത്കാലികമായി നിരോധിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍