UPDATES

പാലക്കാട് സൂക്ഷിച്ചുവെച്ച 225 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ചോരുന്നു; ജീവനക്കാര്‍ ഭീതിയില്‍

തത്തേങ്ങലം പ്ലാന്റേഷനില്‍ 1986 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം നടത്തിയിരുന്നു

‘രണ്ട് മാസത്തിനുള്ളില്‍ ഇവിടുന്ന് കൊണ്ടുപോയ്‌ക്കോളാം എന്ന് കളക്ടറുടെ മുന്നില്‍ വച്ച് ഉറപ്പ് തന്നതുകൊണ്ടാ ഞങ്ങളൊക്കെ സമ്മതിച്ചേ, അല്ലാതെ ഇത്രേം എന്‍ഡോസള്‍ഫാനൊക്കെ ആളുകള്‍ പെരുമാറുന്നിടത്ത് വയ്ക്കാന്‍ ആരെങ്കിലും സമ്മതിക്കുമോ. ഇതിപ്പോള്‍ ചോരുന്ന കീടനാശിനിയുടെ മണം ശ്വസിച്ചാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. നാലു വര്‍ഷം മുന്‍പ് വലിയ സന്നാഹവുമൊക്കെയായിട്ട് വന്ന് എന്‍ഡോസള്‍ഫാന്‍ ബാരലില്‍ ആക്കിയപ്പോഴേ ചിലര്‍ പറഞ്ഞതാ ഇനി ഇതിവിടുന്ന് മാറ്റലുണ്ടാവില്ല എന്ന്. ഇപ്പോള്‍ അത് സത്യമായി.’

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനായ കെ പി സോമന്റെ വാക്കുകളാണിത്. 580 ഹെക്ടര്‍ വിസ്തൃതിയുള്ള പ്ലാന്റേഷനിലെ തൊഴിലാളികളും പരിസര വാസികളും കാറ്റില്‍ മണക്കുന്ന കീടനാശിനിയില്‍ രോഗവും മരണവും പേടിച്ചാണ് ഇവിടെ കഴിയുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റ് ഓഫീസിനു സമീപത്തെ മുറിയിലാണ് സുരക്ഷിത ബാരലുകളിലായി 225 ലിറ്ററോളം വരുന്ന എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിട്ടുള്ളത്. കാറ്റുള്ള സമയത്ത് രൂക്ഷമായ ഗന്ധമാണ് മുറിക്കുള്ളില്‍ നിന്ന് വരുന്നത്. 2014 ഡിസംബര്‍ പന്ത്രണ്ടിനകം നീക്കം ചെയ്‌തോളാം എന്ന അധികൃതരുടെ ഉറപ്പ് ലംഘിക്കപ്പെട്ടതായി പ്ലാന്റേഷന്‍ തൊഴിലാളികള്‍ ആരോപിക്കുന്നു.

ഇനി ശീലാബതി ഇല്ല; എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ നേര്‍ചിത്രമായി

തത്തേങ്ങലം പ്ലാന്റേഷനില്‍ 1986 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം നടത്തിയിരുന്നു. 2014 ഒക്ടോബര്‍ 12 നാണ് ബാക്കിയുണ്ടായിരുന്ന എന്‍ഡോസള്‍ഫാന്‍ പ്രത്യേക ബാരലിലേയ്ക്ക് മാറ്റുന്നത്. അന്ന് തന്നെ നാട്ടുകാരുടെയും തൊഴിലാളികളുടെയും ഭാഗത്തു നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നതായി ബിഎംഎസ് നേതാവുകൂടിയായ സോമന്‍ പറയുന്നു. ‘അന്നു കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒക്കെ ചേര്‍ന്നാണ് ഇവിടുത്തെ ജനങ്ങളോട് സംസാരിച്ചത്. അങ്ങനെ പൊതുജനങ്ങളുടെ മുന്‍പാകെയാണ് രണ്ടു മാസത്തിനുള്ളില്‍ അതായത് ഡിസംബര്‍ 12 ന് മുന്‍പ് കീടനാശിനി ഇവിടുന്ന് കൊണ്ടുപോയ്‌ക്കോളും എന്ന് പറഞ്ഞത്.’

‘ഓപ്പറേഷന്‍ ബ്ലോസം സ്പ്രിങ് എന്ന പേരിട്ട് ഡോ. മുഹമ്മദ് അഷീല്‍ നോഡല്‍ ഓഫീസറായി വലിയ സന്നാഹങ്ങളോടെയായിരുന്നു എന്‍ഡോസള്‍ഫാന്‍ ബാരലില്‍ ആക്കിയത്. പത്തുലക്ഷം രൂപയാണ് അവര്‍ക്ക് അന്ന് പ്രതിഫലമായി നല്‍കിയത്. കീടനാശിനി നിര്‍വീര്യമാക്കുന്നത് കൂടി ഉള്‍പ്പെട്ടതായിരുന്നു ഓപ്പറേഷന്‍ ബ്ലോസം സ്പ്രിങ്. എന്നാല്‍ മുഴുവന്‍ പണവും വാങ്ങിപ്പോയവര്‍ പിന്നെ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ആരോഗ്യ വകുപ്പും ജില്ലാ കളക്ടറും ചേര്‍ന്നാണ് മുറി പൂട്ടി സീല്‍ ചെയ്തത്. ഇപ്പോള്‍ നാലു വര്‍ഷം കഴിഞ്ഞു. കീടനാശിനി ഇവിടുന്ന് കൊണ്ടു പോകുന്നത് സംബന്ധിച്ച് യാതൊരു നടപടിയും ആയിട്ടില്ല.’ സോമന്‍ പറഞ്ഞു നിര്‍ത്തി.

പ്ലാന്‍റേഷന്‍ ഓഫീസിന്റെ ഭാഗമായുള്ള ഒരു മുറിയിലാണ് എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിട്ടുള്ളത്. അതുകൊണ്ട് രാവിലെയും വൈകുന്നേരവും ഒപ്പിടാന്‍ ചെല്ലുന്ന തൊഴിലാളികളും ഓഫീസിലെ ജീവനക്കാരും നിരന്തരമായി ഈ മണം ശ്വസിക്കേണ്ടി വരുന്നുണ്ട്. തത്തേങ്ങലം പ്ലാന്റേഷനിലെ അഞ്ചു തൊഴിലാളികള്‍ ക്യാന്‍സര്‍ ബാധിച്ചു മരിച്ചതായി ജീവനക്കാര്‍ പറയുന്നു. ഇപ്പോഴത്തെ ജോലിക്കാരില്‍ പലര്‍ക്കും സന്ധി വേദനയുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായും അവര്‍ ചൂണ്ടിക്കാട്ടി. ചോരുന്ന കീടനാശിനി മൂലം തൊഴിലാളികള്‍ക്കോ പ്രദേശവാസികള്‍ക്കോ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ അന്നത്തെ ജില്ലാ കളക്ടര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം ഇതുവരെ പുറത്തു വിടാത്തതും ഇവിടുത്തുകാരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ചോദിക്കുന്ന ആ അമ്മമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്

സംസ്ഥാനത്തിന് പുറത്തുകൊണ്ടുപോയി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും യു എന്‍ സുരക്ഷ മാനദണ്ഡമനുസരിച്ചു പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയെ കണ്ടെത്താന്‍ സാധിക്കാത്തതാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാര്‍ജ്ജനം അനന്തമായി നീളാന്‍ കാരണമായി ജില്ലാ ഭരണകൂടം പറയുന്നത്. കീടനാശിനിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് സീല്‍ ചെയ്ത മുറി തുറന്നു നോക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു റവന്യു ഉദ്യോഗസ്ഥന്‍ അഴിമുഖത്തോട് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ എന്ന അധിക ബാധ്യത

ഇവര്‍ ഇരകളാണെന്നതില്‍ ഇനിയുമെന്ത് വ്യക്തതയാണ് വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍