UPDATES

ട്രെന്‍ഡിങ്ങ്

എന്‍ഡോസള്‍ഫാന്‍; കേരളമല്ല, കേന്ദ്രമാണ്‌ സുപ്രിം കോടതി ഉത്തരവ് അട്ടിമറിക്കുന്നത്, പ്രത്യക്ഷ സമരം ആരംഭിച്ചെന്നും ഡിവൈഎഫ്‌ഐ

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി നടത്തിയ പോരാട്ടങ്ങളൊന്നും വെറുതെയാകാന്‍ അനുവദിക്കില്ലെന്നു ഡിവൈഎഫ്‌ഐ കാസറഗോഡ് ജില്ല പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്

ഡിവൈഎഫ്‌ഐ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് 2017 ജനുവരി 10 ന് സുപ്രിം കോടതി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കെല്ലാം അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കാന്‍ സുപ്രിം കോടതി ഉത്തരവ് ഉണ്ടാകുന്നത്. മൂന്നുമാസത്തിനകം ധനസഹായം വിതരണം ചെയ്യണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ഉത്തരവ് വന്ന് പത്തുമാസം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സുപ്രിം കോടതി വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീലിനു പോവുകയാണെന്നും അതിനുശേഷം നടപടി സ്വീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ധനസഹായം വിതരണം ചെയ്തശേഷം ഈ തുക എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇടാക്കിയെടുക്കാന്‍ ഉത്തരവില്‍ സുപ്രിം കോടതി വ്യക്തമായി പറയുമ്പോഴും അതില്‍ കൂടുതല്‍ എന്തു വ്യക്തതയാണ് സര്‍ക്കാരിന് വേണ്ടതെന്നാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായവരുടെ പ്രതിനിധികള്‍ ചോദിക്കുന്നത്. ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കോടതിയുത്തരവ് ഇത്തരത്തില്‍ വാദപ്രതിവാദങ്ങളുടെ പേരില്‍ നടപ്പാക്കാതെ പോകുമ്പോള്‍ ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് എടുക്കേണ്ടവരാണ് ഡിവൈഎഫ്‌ഐ. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജനസംഘടനയായ ഡിവൈഎഫ്‌ഐ ഇപ്പോള്‍ മൗനം പാലിക്കുകയാണെന്ന വിമര്‍ശനം കൂടി ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് എന്താണെന്ന് പറയുകയാണ് ഡിവൈഎഫ്‌ഐ കാസറഗോഡ് ജില്ല പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്.

സുപ്രിം കോടതി വിധിയിലുള്ളത് എന്‍ഡോസള്‍ഫന്‍ ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപ മൂന്നുമാസത്തിനുള്ളില്‍ കൊടുക്കണമെന്നാണ്. കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും തുക ഈടാക്കി കൊടുക്കണമെന്നാണ് ആ വിധിയില്‍ പറയുന്നത്. കേരള സര്‍ക്കാര്‍ അതിനുള്ള പ്രൊജക്ട് തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയെങ്കിലും ഇതുവരെ അതിനോട് അനുകൂലമായ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ഈ അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതുമൂലമാണ് കോടതിവിധി നടപ്പാക്കാന്‍ കാലതാമസം വരുന്നത്. കമ്പനിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് സുപ്രിം കോടതി വിധി ഉത്തരവ് അട്ടിമറിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും കേരള സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ തുക ഈടാക്കിയെടുക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ട്. അതുകൊണ്ടാണ് കേന്ദ്രത്തിന് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രൊജക്ട് തയ്യാറാക്കി നല്‍കിയത്. പക്ഷേ അവര്‍ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.

"</p

സുപ്രിം കോടതി ഉത്തരവില്‍ വ്യക്തത വേണമെന്നു പറയുന്നതില്‍ കാര്യമുണ്ട്. കേരള സര്‍ക്കാര്‍ മുമ്പേ തന്നെ കുറെയാളുകള്‍ക്കു ധനസഹായം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ഇതുവരെ കൊടുത്ത ആനുകൂല്യംവച്ചിട്ട് ഇനിയും തുക കൊടുക്കുകയാണെങ്കില്‍ അഞ്ചുലക്ഷത്തിനും മുകളിലാവുമത്. ഒരു ഗഡു മുഖ്യമന്ത്രി തന്നെ നേരിട്ട് കാസര്‍ഗോഡ് എത്തി നല്‍കിയതുമാണ്. അതുകൂടി കൊടുത്തതോടെ അഞ്ചുലക്ഷം ധനസഹായം ആയിട്ടുള്ള കുറേ പേര്‍ ഇപ്പോള്‍ ലിസ്റ്റില്‍ ഉണ്ട്. അവര്‍ക്കും സുപ്രിം കോടതി ഉത്തരവ് പ്രകാരം തുക കൊടുക്കേണ്ടി വരികയാണെങ്കില്‍ നിശ്ചയിക്കപ്പെട്ട അഞ്ചുലക്ഷത്തിനും മുകളില്‍ വരും എന്നുമാത്രമല്ല, അത്രയും സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് താങ്ങാന്‍ കഴിയാതെ വരികയും ചെയ്യും. ഇക്കാര്യത്തിലാണ് ഒരു വ്യക്തത വേണ്ടി വരുന്നത്. അതു മാത്രമല്ല, ഈ തുക ആരുകൊടുക്കുന്നൂ എന്നതിലും വ്യക്തത വേണ്ടി വരും. സംസ്ഥാന സര്‍ക്കാരിനോടാണ് തുക വിതരണം ചെയ്യാന്‍ പറയുന്നതെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രം ഒരുവിധ സഹായവും ചെയ്യുന്നില്ല എന്നിടത്താണ് പ്രശ്‌നം. കേന്ദ്രത്തിന്റെ സഹായമില്ലാതെ ഇത്രയും തുക സംസ്ഥാന ഒറ്റയ്ക്ക് എങ്ങനെ കൊടുക്കും? അതല്ലെങ്കില്‍ തുക പിന്നീട് ഇടാക്കി തരാമെന്ന ഉറപ്പ് സംസ്ഥാനത്തിന് നല്‍കിയാലും സംസ്ഥാനത്തിന് അതനുസരിച്ച് പ്രവര്‍ത്തിക്കാം.

എന്‍ഡോസള്‍ഫാന്‍ ഇരകളായവര്‍ക്കെല്ലാം ധനസഹായം കൊടുക്കണം എന്നതു തന്നെയാണ് ഡിവൈഎഫ് ഐയുടെ ആവശ്യം. കേന്ദ്രം സഹായിച്ചാല്‍ ഈ ആവശ്യം എത്രയും എളുപ്പത്തില്‍ നിറവേറ്റപ്പെടുന്നതേയുള്ളൂ. സംസ്ഥാനത്തിന്റെ പ്രൊജക്ട് കേന്ദ്രം നാളെ അംഗീകരിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള പരാതികളെല്ലാം തീരും. അതു നടക്കുന്നില്ലായെന്നതാണ് ദൗര്‍ഭാഗ്യകരം. കേരള സര്‍ക്കാര്‍ ഇപ്പോഴും തങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട ഇപ്പോഴും ഇരകള്‍ക്ക് ആനുകൂല്യം കൊടുത്തുകൊണ്ടേയിരിക്കുകയാണ്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിസ്സഹകരണം ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുന്നുണ്ട്. സുപ്രിം കോടതി ഉത്തരവിലെ രണ്ടാം പാരഗ്രാഫില്‍ തന്നെ പറയുന്നത് കേന്ദ്ര സര്‍ക്കാരും കമ്പനിയും തുക നല്‍കണമെന്നാണ്.

"</p

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഈ അവഗണനയ്‌ക്കേതിരേ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. കഴിഞ്ഞ ആഴ്ച കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. സുപ്രിം കോടതിയില്‍ എന്‍ഡോസള്‍ഫാന്‍ കേസില്‍ ഡിവൈഎഫ്‌ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ആലോചിച്ച് ഇനി ഈ വിഷയത്തില്‍ എന്ത് നിയമനടപടികള്‍ സ്വീകരിക്കാമെന്നതിനെക്കുറിച്ച് തീരുമാനം എടുക്കും. പ്രത്യക്ഷസമരത്തിലേക്ക് ഡിവൈഎഫ്‌ഐ വന്നുകഴിഞ്ഞു. എത്രയൊക്കെ പ്രവര്‍ത്തിച്ചിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം കിട്ടുന്നില്ലെങ്കില്‍ ഇത്രയും നാള്‍ ചെയ്‌തൊക്കെ വെറുതെയാകില്ലേ. അതുകൊണ്ട് തന്നെ ഇരകള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്ന ഒന്നിനും തന്നെ ഡിവൈഎഫ്‌ഐ അനുവദിക്കില്ല.

ഇവര്‍ ഇരകളാണെന്നതില്‍ ഇനിയുമെന്ത് വ്യക്തതയാണ് വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍