UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീകൾക്ക് ശബരിമല സന്ദർശിക്കാൻ സംസ്ഥാന സർക്കാർ സുരക്ഷയൊരുക്കണമെന്ന് കേന്ദ്രം; തടഞ്ഞാൽ അത് കോടതിയലക്ഷ്യം

ശബരിമല ക്ഷേത്രം സന്ദർശിക്കാനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

ശബരിമല സന്ദർശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർ‌ക്കാർ നിർദ്ദേശിച്ചു. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവിനെതിനെ സംസ്ഥാനത്ത് അക്രമാസക്തമായ സമരങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ നിർദ്ദേശം. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ ആവശ്യമായത് ചെയ്യണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല ക്ഷേത്രം സന്ദർശിക്കാനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ നിർദ്ദേശത്തിൽ പറയുന്നു. ശബരിമല സന്ദർശിക്കാനെത്തിയ ഏതെങ്കിലും സ്ത്രീയെ തടയുകയാണെങ്കിൽ അത് വ്യക്തമായ കോടതിയലക്ഷ്യമായിരിക്കുമെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചതായും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.

അതെസമയം ശബരിമലയുടെ പരിസരപ്രദേശങ്ങളിൽ അക്രമികൾ തമ്പടിച്ച് ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞദിവസം ശബരിമലയിലെത്തിയ സ്ത്രീകളെ ഇവർ തടഞ്ഞിരുന്നു. ഇന്ന് ശബരിമലയിൽ റിപ്പോർട്ടിങ്ങിനെത്തിയ ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകയെയും മല കയറുന്നതിൽ നിന്നും തടഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍