UPDATES

വായന/സംസ്കാരം

‘കമ്മ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം’; ആര്‍എസ്എസ് കാര്യാലയത്തില്‍ പ്രഭാഷകരായി കെ വേണുവും എന്‍എം പിയേഴ്സണും

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മനുഷ്യ സമൂഹത്തിന്റെ ജനാധിപത്യ മുന്നേറ്റത്തിന് തടസ്സമാണ്. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യം ഫാസിസം തന്നെയായിരുന്നു, എന്നാലത് അസ്തമിച്ചുകഴിഞ്ഞു. – കെ വേണു

മുന്‍ നക്സലൈറ്റായ കെ വേണുവും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍.എം പിയേഴ്സണും പ്രഭാഷകരായി ആര്‍എസ്എസ് സംഘടനയായ തപസ്യയുടെ വേദിയില്‍. എറണാകുളത്ത് ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന വാര്‍ഷികസമ്മേളനത്തിലാണ് ഇരുവരും പങ്കെടുത്തത്. ‘കമ്മ്യൂണിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തിയത്.

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മനുഷ്യ സമൂഹത്തിന്റെ ജനാധിപത്യ മുന്നേറ്റത്തിന് തടസ്സമാണ്. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യം ഫാസിസം തന്നെയായിരുന്നു, എന്നാലത് അസ്തമിച്ചുകഴിഞ്ഞു. കമ്മ്യൂണിസത്തെ ഇന്ന് ആരും ഗൗരവമായി കാണുന്നില്ലെന്ന് കെ വേണു പ്രഭാഷണത്തില്‍ പറഞ്ഞു.

Read:  ദളിതരും പിന്നോക്കക്കാരും എന്തുകൊണ്ട് ബി.ജെ.പിയിലേക്ക് പോകുന്നു? അഭിമുഖം/കെ. വേണു

കേരളത്തിന്റെ ഇടതുപക്ഷ ബോധം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒന്നല്ലെന്നും എന്നാല്‍ ചൂഷണത്തിനും അസമത്വത്തിനുമെതിരെ നില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ കമ്മ്യൂണിസത്തിന് ഇന്നും സാധ്യതയുണ്ടെന്നുമാണ് എന്‍.എം പിയേഴ്സണ്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍