UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുല്‍വാമ ഭീകരാക്രമണം: സുനില്‍ പി ഇളയിടത്തിനെതിരെ സംഘപരിവാര്‍ വ്യാജ പ്രചരണം; നിയമനടപടിക്ക് നീക്കം

ദേശീയതയും രാജ്യസ്‌നേഹവും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സംഘപരിവാറിന്റെ മറ്റൊരു ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സുനില്‍

പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് തന്റെ പേരില്‍ സംഘപരിവാര്‍ വ്യാജ പ്രചരണം നടത്തുന്നതായി സുനില്‍ പി ഇളയിടം. ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ സൈനിക നടപടി വന്നാല്‍ അതിനെ ന്യായീകരിക്കാനാകില്ലെന്ന് സുനില്‍ പറഞ്ഞതായാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ താന്‍ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുനില്‍ വ്യക്തമാക്കി. ദേശീയതയും രാജ്യസ്‌നേഹവും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സംഘപരിവാറിന്റെ മറ്റൊരു ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സുനില്‍ അഴിമുഖത്തോട് പറഞ്ഞു. സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ.

ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ എന്റെ ചിത്രം ഉള്‍പ്പെടുത്തി, ഒരു വ്യാജപ്രസ്താവന ഇന്നലെ വൈകുന്നേരം മുതല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതായി പല സുഹൃത്തുക്കളും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കാശ്മീരില്‍ ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ സൈനികനടപടി വന്നാല്‍ അതിനെ ന്യായീകരിക്കാനാവില്ല എന്ന് അര്‍ത്ഥം വരുന്ന പ്രസ്താവനയാണ് ഹൈന്ദവ വര്‍ഗ്ഗീയ വാദികള്‍ എന്റേത് എന്ന നിലയില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും വളര്‍ത്തി സംഘര്‍ഷം പടര്‍ത്താന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ഫാസിസ്റ്റുകളുടെ പതിവു് രീതിയാണ്. ഇവിടെയും അവര്‍ അത് ആവര്‍ത്തിക്കുന്നു. ഈ വ്യാജവാര്‍ത്ത സൃഷ്ടിച്ചവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ നിയമനടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍