UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിതരണമെന്ന പ്രതിബന്ധത്തെ മറി കടക്കാന്‍ അവാര്‍ഡ് സഹായിക്കും: സനല്‍ കുമാര്‍ ശശിധരന്‍

അഴിമുഖം പ്രതിനിധി

മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത് ഒഴിവു ദിവസത്തെ കളിയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. ഇത്തരം സിനിമകളുടെ പ്രധാന പ്രതിബന്ധം വിതരണമാണ്. ഈ പരിധി ലംഘിക്കാന്‍ പുരസ്‌കാരം സഹായിക്കും. കൂട്ടായ്മയുടെ വിജയമാണ് ഒഴിവ് ദിവസത്തെ കളിയെന്നും  സിനിമയുമായി ബന്ധപ്പെട്ട മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള അംഗീകാരം കൂടിയാണെന്നും പുരസ്‌കാരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മ്മാതാവിന്റെ സഹകരണമാണ് സിനിമയെ പൂര്‍ണതയിലെത്തിക്കാന്‍ സഹായിച്ചത്. അദ്ദേഹം നല്‍കിയ സ്വാതന്ത്ര്യം സിനിമയുടെ വിജയത്തിന് പ്രധാനമാണ്. സംവിധായകന് തൃപ്തി വരുന്നത് വരെ റീഷൂട്ടിങിന് അദ്ദേഹം അനുവദിച്ചിരുന്നുവെന്ന് സനല്‍കുമാര്‍ പറയുന്നു. ശക്തി ദുര്‍ഗ എന്ന സിനിമയാണ് അടുത്ത പ്രോജക്ട്. കാഴ്ച ഫിലിം സൊസൈറ്റിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ചലച്ചിത്രത്തിലും സനില്‍ പങ്കാളിയാണ്.

സനില്‍ കുമാറിന്റെ ഒരാള്‍ പൊക്കം എന്ന ചലച്ചിത്രത്തിന് 2014-ലെ നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. യാഥാര്‍ത്ഥ്യവുമായി അടുത്ത് നില്‍ക്കുന്ന സിനിമകളാണ് സനല്‍ കുമാര്‍ ശശിധരന്റെ സിനിമകളുടെ കാതല്‍. ഉത്തരാഖണ്ഡിലെ പ്രകൃതി ക്ഷോഭ ദുരന്തമാണ് ഒരാള്‍പൊക്കത്തിന്റെ പ്രമേയം. ഒഴിവ് ദിവസത്തെ കളിയില്‍ കേരളീയ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ് പ്രമേയം.

എന്തിനോട് നിസ്സംഗരാകുന്ന മലയാളികളായ കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ജാതി, മത വിഭാഗീയതയുടെ ചിഹ്നങ്ങളാണ് ഒഴിവ് ദിവസത്തിലെ കളിയിലെ കഥാപാത്രങ്ങള്‍ പ്രതിനിധീകരിച്ചത്. സ്ത്രീപക്ഷ സമീപനം സൂക്ഷിച്ച സിനിമ രാഷ്ട്രീയം പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍