UPDATES

ഉമ്മന്‍ചാണ്ടിയും മാണിയും തെരഞ്ഞെടുപ്പിന് ശേഷം രാജിവയ്‌ക്കേണ്ടി വരും: കോടിയേരി

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ എം മാണിക്കും രാജിവയ്‌ക്കേണ്ടി വരുമെന്ന് സിപിഐഎം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത്തവണ കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ എന്താകുമെന്നും പറയാന്‍ ആകില്ല. ഏഴാം തിയതി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ആദ്യം മാണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും രാജി വയ്‌ക്കേണ്ടി വരും. മൂന്നാം മുന്നണി ചാപിള്ളയായിയെന്ന് പറഞ്ഞ കോടിയേരി എസ്എന്‍ഡിപി ബന്ധം ബിജെപിക്ക് ബാധ്യതയായി എന്നും അഭിപ്രായപ്പെട്ടു. കണ്ണൂര്‍ എസ് പിക്കെതിരേയും കോടിയേരി ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധികാരം കവരാനാണ് എസ് പി ശ്രമിക്കുന്നതെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷണറാകേണ്ടെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍