UPDATES

പ്രളയം 2019

കനത്ത മഴയും മണ്ണിടിച്ചിലും; ഇടുക്കിയിലെ മാങ്കുളം ഒറ്റപ്പെടുന്നു

കനത്ത മഴയും മണ്ണിടിച്ചിലും ഇടുക്കി ജില്ലയിലെ മാങ്കുളത്ത് വന്‍ നാശനഷ്ടം. മഴ തുടരുകയാണെങ്കില്‍ മാങ്കുളം പൂര്‍ണമായി ഒറ്റപ്പെടാനുള്ള സാധ്യതയാണ് നില്‍ക്കുന്നത്. മാങ്കുളത്ത് നിന്നും പുറത്തു വരാനുള്ള പ്രധാന വഴികളെല്ലാം അടഞ്ഞു കിടക്കുകയാണ്. ലക്ഷ്മി വഴി മൂന്നാറില്‍ എത്തുന്ന പാത ഇപ്പോള്‍ പൂര്‍ണമായും തടസപ്പെട്ട് കിടക്കുകയാണ്. കല്ലാര്‍-മാങ്കുളം പാതയില്‍ മരങ്ങള്‍ വീണു കിടക്കുന്നതുകൊണ്ട് ഇതുവഴി വലിയ വാഹനങ്ങള്‍ പോകാന്‍ കഴിയുന്നില്ല. പീച്ചാട്-കുരിശുപാറ റോഡിലും വെള്ളം കയറിയ അവസ്ഥയാണ. വൈദ്യതിബന്ധം ഇല്ലാതായും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ രണ്ടു ദിവസങ്ങള്‍കൂടിയേടുത്തേക്കുമെന്നാണ് വിവരം.

അതേസമയം ഇന്നു രാവിലെ മുതല്‍ മഴയ്ക്ക് ചെറിയ ശമനം വന്നു തുടങ്ങിയിരിക്കുന്നത് സാഹചര്യങ്ങള്‍ അനുകൂലമാക്കുന്നത്. മരങ്ങള്‍ മുറിച്ചു മാറ്റുന്നതും മണ്ണ് നീക്കം ചെയ്യുന്നതുമായ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്. റോഡ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാകാന്‍ ദിവസങ്ങള്‍ വേണ്ടി വരും. നിലവില്‍ ജീപ്പ് ഓടാനുള്ള സൗകര്യങ്ങള്‍ ശരിയായി വരുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു പറഞ്ഞു.

"</p

മാങ്കുളം ആറാം മൈല്‍, അമ്പതാം മൈല്‍ മേഖലകളിലാണ് കൂടുതല്‍ നാശം ഉണ്ടായിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളാണിത്. ആറാം മൈല്‍, അമ്പതാം മൈല്‍ പ്രദേശത്തെ 2000 ത്തോളം ജനങ്ങള്‍ പുറം ലോകവുമായി പൂര്‍ണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. ഇവിടെ ഒരു കിലോമീറ്ററോളം റോഡ് ഒലിച്ചു പോയി. അമ്പതാം മൈല്‍ സിങ്കു കുടി, കള്ളക്കുട്ടി കുടി, പാറക്കുടി എന്നിവിടങ്ങളില്‍ നിന്നും പുറത്തേക്കു പോകാനാകാത്ത സ്ഥിതിയിലാണ്. പാറ കുടിയില്‍ ഉരുള്‍പൊട്ടി 25 ഏക്കര്‍ കൃഷി ഭൂമി നശിച്ചിട്ടുണ്ട്. അഞ്ചു വീടുകള്‍ ഇവിടെ പൂര്‍ണമായി നശിച്ചു. പറക്കുടിയിലേയും കള്ളക്കുട്ടി കുടിയിലേയും ആദിവാസികള്‍ പുറം ലോകവുമായി ഒറ്റപ്പെട്ടു നില്‍ക്കുകയാണെന്നാണ് വിവരം. ഇവിടെ ഭക്ഷണ സാധനങ്ങള്‍ക്കുള്ള ദൗര്‍ലഭ്യം നേരിടുമെന്ന ആശങ്കയുണ്ട്.

വ്യാപകമായി റോഡുകള്‍ തകര്‍ന്നതാണ് മാങ്കുളത്ത് ദുരിതം വര്‍ദ്ധിപ്പിക്കുന്നത്. പരുമ്പന കുത്ത് – ആറാം മൈല്‍ റോഡില്‍ 250 മീറ്റര്‍ റോഡാണ് പുഴ വെള്ളം കയറി തകര്‍ന്നത്. ആറാം മൈല്‍ റോഡിന് താഴ് വശത്തുള്ള ടാര്‍ റോഡ് ഒലിച്ചുപോയി. മാങ്കുളം – കല്ലാര്‍ റോഡിലും വെള്ളം പൊങ്ങി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ആറാം മൈലില്‍ 200 ഓളം കുടുംബങ്ങളുടെ ഗതാഗത മാര്‍ഗ്ഗമായിരുന്ന തൂങ്ങംപറമ്പില്‍ പടി തൂക്കുപാലം ഒലിച്ചുപോതും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. മാങ്കുളം പഞ്ചായത്തിലെ കുവൈറ്റ് സിറ്റിയിലെ പെരുമ്പന്‍ കുത്ത് – കുവൈറ്റ് സിറ്റി പഴയ പാലം ഒലിച്ചു പോയി. 1992 ല്‍ ജില്ലാ കൗണ്‍സില്‍ ഒരു ലക്ഷം രൂപ നല്‍കി ജനങ്ങള്‍ ശ്രമദാനമായി നിര്‍മ്മിച്ചതായിരുന്നു ഈ പാലം. ആനക്കുളം രേവല്‍കുടി പ്രദേശത്തെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്നത് ഈ പാലമായിരുന്നു. പാലത്തിലേക്കുള്ള റോഡും ഒലിച്ചു പോയിട്ടുണ്ട്.

"</p "</p "</p "</p "</p "</p

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍