UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പെരിയാർ: തമിഴ്നാട് കടുംപിടിത്തത്തിൽ; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി

വെള്ളത്തിന്റെ അളവ് 142 അടിയിലെത്തിച്ച് ഡാം സുരക്ഷിതമാണെന്ന് കാണിക്കാൻ തമിഴ്നാട് കാണിച്ച കടുംപിടിത്തമാണ് വെള്ളപ്പൊക്ക ദുരന്തത്തിന്റെ ആഴം കൂട്ടിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് സുപ്രീംകോടതി അനുവധിച്ച പരിധിയായ 142 അടിക്കു മുകളിലേക്കുയർന്നു. അടിയന്തിരനടപടിയാവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസ്സൽ ജോയി സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചിരിക്കുന്നത്.

വെള്ളത്തിന്റെ അളവ് 142 അടിയിലെത്തിച്ച് ഡാം സുരക്ഷിതമാണെന്ന് കാണിക്കാൻ തമിഴ്നാട് കാണിച്ച കടുംപിടിത്തമാണ് വെള്ളപ്പൊക്ക ദുരന്തത്തിന്റെ ആഴം കൂട്ടിയത്. ജലനിരപ്പ് ഉയരുന്നതിനു മുമ്പ് വെള്ളം ചെറിയ തോതിൽ തുറന്നുവിടാൻ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് നിരാകരിക്കുകയായിരുന്നു. കേരളം ആവശ്യപ്പെട്ട സമയത്തു തന്നെ തമിഴ്നാട് വെള്ളം തുറന്നുവിടാൻ തയ്യാറായിരുന്നെങ്കിൽ ഇത്രയും ആഘാതം കേരളത്തിനുണ്ടാകില്ലായിരുന്നു. തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ് അണക്കെട്ട്.

നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്കു വിടാന്‍ തമിഴ്നാട് തയാറായില്ല. അണക്കെട്ടിലേക്ക് ഇപ്പോള്‍ ഒഴുകിവരുന്നത് 20,508 ക്യൂസെക്സ് വെള്ളമാണ്. 2300 ക്യൂസെക്സ് വെള്ളം മാത്രമാണ് തമിഴ്നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ഈ അളവ് കൂട്ടാനും തമിഴ്നാട് തയ്യാറാകുന്നില്ല. ബാക്കി വെള്ളം മുഴുവൻ ഇടുക്കിയിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍