UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ പ്രളയം പൂർണ്ണമായും മനുഷ്യനിർമിതമാണെന്ന്​ പറയാനാകില്ല: മാധവ് ഗാഡ്​ഗിൽ

ര​ണ്ട്​ പ്ര​ള​യ​ങ്ങ​ൾ​ക്ക്​ ശേ​ഷം കേ​ര​ള​ത്തി​ൽ ഗാഡ്ഗിൽ റി​പ്പോ​ർ​ട്ടി​ന്​ അ​നു​കൂ​ല​മാ​യി നി​ര​വ​ധി പേ​ർ രംഗത്തെത്തിയത്  സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​

ഡാം മാനേജ് മെന്റിലുള്‍പ്പെടെ സംഭവിച്ച പിഴവ്  ആഘാതം വർധിപ്പിച്ചെങ്കിലും കേരളത്തിലെ പ്രളയത്തിന്റെ കാരണം പൂർണമായും മനുഷ്യനിർമിതമാണെന്ന് കരുതാനാവില്ലെന്ന് ഡോ. ​മാ​ധ​വ്​ ഗാ​ഡ്​​ഗി​ൽ. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജി​യോ​ള​ജി​സ്​​റ്റു​ക​ളു​ടെ​യും റി​പ്പോ​ർ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യി ശ​രി​യാ​ക​ണ​മെ​ന്നി​ല്ലെന്നും അദ്ദേഹം പ്രതികരിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.​കെ.​ആ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ  ക​ർ​മ പു​ര​സ്​​കാ​രം സ്വീ​ക​രി​ക്കാനാണ് അദ്ദേഹം മലപ്പുറത്തെത്തിയത്.

അതേസമയം, ഗാ​ഡ്​​ഗി​ൽ റി​പ്പോ​ർ​ട്ടി​െ​ന​ക്കു​റി​ച്ച്​ വ്യാ​പ​ക​മാ​യി വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങൾ ഉണ്ടായെന്നും അദ്ദേഹം പ്രതികരിച്ചു. ​പശ്​​ചി​മ​ഘ​ട്ട​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​തോ​റി​റ്റി വ​രു​മെ​ന്ന​തായിരുന്നു ഇതിൽ പ്രധാനം. എന്നാൽ റി​പ്പോ​ർ​ട്ട് ​ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ച​ർ​ച്ച ചെയ്യണമെന്നായിരുന്നു ഉ​ദ്ദേ​ശി​ച്ച​തെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിപ്പോർട്ടിലെ   നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. റി​പ്പോ​ർ​ട്ട്​ മ​ല​യാ​ള​ത്തി​ലേ​ക്ക്​ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ ശേ​ഷം പ​ശ്​​ചി​മ​ഘ​ട്ട​ത്തി​ലെ മു​​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ത​ര​ണം ചെ​യ്യ​ണം. തു​ട​ർ​ന്ന്​ ഗ്രാ​മ​സ​ഭ ത​ല​ത്തി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെയ്ത് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​യി​രി​ക്ക​ണം ന​ട​പ്പാ​ക്കേ​ണ്ട​തെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, തു​ട​ർ​ച്ച​യാ​യ ര​ണ്ട്​ പ്ര​ള​യ​ങ്ങ​ൾ​ക്ക്​ ശേ​ഷം കേ​ര​ള​ത്തി​ൽ ഗാഡ്ഗിൽ റി​പ്പോ​ർ​ട്ടി​ന്​ അ​നു​കൂ​ല​മാ​യി നി​ര​വ​ധി പേ​ർ രംഗത്തെത്തിയത്  സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റോ​ഡ്​ നി​ർ​മാ​ണം, ക്വാ​റി പ്ര​വ​ർ​ത്ത​നം, മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച്​ കു​ന്നി​ൻ​ച​രി​വി​ലും മു​ക​ൾ​ഭാ​ഗ​ത്തും ഭൂ​മി നി​ര​പ്പാ​ക്കു​ക തു​ട​ങ്ങി പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ മ​ല​പ്പു​റം, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ വ്യാപ്തി കൂട്ടുന്നതിന് കാ​ര​ണ​മായിട്ടുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.  മ​ല​പ്പു​റം, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്റെകാരണം ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്ന വി​ദ​ഗ്​​ധ​രു​ടെ റി​പ്പോ​ർ​ട്ടു​കളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളി​ൽ നി​ന്ന്​ നേ​രി​ട്ട്​ വി​വ​രം ശേ​ഖ​രി​ക്കു​ക​യാ​ണ്​ ഏ​റ്റ​വും ന​ല്ല രീ​തി.പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണമെന്നും ഇതിന് ഓസ്ട്രേലിയൻ രീതി ഫലപ്രഥമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Also Read- “അച്ഛന്‍ ഒരു സവര്‍ണനായിരുന്നെങ്കില്‍ സ്മൃതിമണ്ഡപങ്ങളുയര്‍ന്നേനെ”; വൈക്കം സത്യാഗ്രഹ നായകനായ ആമചാടി തേവനെ നാം മറക്കുക മാത്രമല്ല, ആ പുലയ നേതാവിന്റെ കല്ലറയും മണ്ണും കയ്യേറുക കൂടി ചെയ്തു

 

 

 

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍