UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടുത്ത 48 മണിക്കൂറില്‍ മഴ തുടരും; ക്യാമ്പുകളില്‍ 53,500 പേർ; മുഖ്യമന്ത്രിയുടെ സന്ദർശനം നാളെ

റീലീഫ് ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രങ്ങൾ, പുതപ്പുകൾ, പായകൾ, മറ്റ് ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പരുകളിൽ വിളിക്കുക.

കേരളത്തിൽ അടുത്ത 48 മണിക്കൂറിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചെറുതോണി ഡാമിൽ ചെറിയതോതിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഷട്ടർ തുറന്നതിനു ശേഷം ഇതാദ്യമായാണ് ജലനിരപ്പ് താഴുന്നത്. വയനാട് കബനീനദി കരകവിഞ്ഞൊഴുകാൻ തുടങ്ങിയിട്ടുണ്ട്. കൊല്ലഗൽ-കോഴിക്കോട് റോഡിൽ വെള്ളം കയറി. ആലുവയിലും പരിസരപ്രദേശങ്ങളില്ലും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഡാമിൽ ജലനിരപ്പ് 2400 അടിയെങ്കിലും ആകുന്നതുവരെ ഷട്ടറുകൾ അടക്കില്ല.

ക്യാമ്പുകളിൽ ശുദ്ധജലത്തിന്റെ അലഭ്യതയാണ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ശുദ്ധജലമെത്തിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തെ കണക്കനുസരിച്ച് ക്യാമ്പുകളിൽ 53,500 പേരുണ്ട്. എറണാകുളത്ത് ഇതിനകം മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് മാത്രം 7,500 വീട്ടുകാരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത്.

ഹമ്മദ് ഹനീഷ്, രാജമാണിക്യം എന്നീ ഉദ്യോഗസ്ഥരെയാണ് എറണാകുളം ജില്ലയിലെ രക്ഷാപ്രവർത്തനവും പുനരധിവാസവും ഏകോപിപ്പിക്കാൻ നിയോഗിച്ചിട്ടുള്ളത്. യര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി ഈ ജില്ലയിലേക്ക് നിയോഗിക്കും. ലാന്‍റ് റവന്യൂ കമ്മീഷണര്‍ എ.ടി. ജെയിംസിനെ വയനാട് ജില്ലയിലേക്ക് നിയോഗിക്കാനും തീരുമാനിച്ചു. ഇവിടേക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിക്കുന്നുണ്ട്.

ശനിയാഴ്ച ഹെലികോപ്ടറില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദര്‍ശനം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക് നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച്. കുര്യന്‍ എന്നിവര്‍ കൂടെയുണ്ടാകും.

വയനാട്ടിലും ജനജീവിതം അങ്ങേയറ്റം ദുഷ്കരമായിരിക്കുകയാണ്. ഗോത്രവിഭാഗങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്. ഇവരെ സഹായിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമങ്ങൾ നടത്തിവരികയാണ്. വയനാട്ടിൽ ഇതുവരെ 10649 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 2744 കുടുംബങ്ങൾ. അഞ്ഞൂറിലധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.

ഇതോടൊപ്പമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാനും സർക്കാർ സംവിധാനങ്ങൾ സജ്ജമായിട്ടുണ്ട്. ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള റിലീഫ് ക്യാമ്പുകൾ അതതു മെഡിക്കൽ ഓഫീസർമാർ ദിവസേന സന്ദർശിക്കുകയും മെഡിക്കൽ ക്യാമ്പ് നടത്തി വരികയും ചെയ്യുന്നുണ്ട്. പൊതുജനാരോഗ്യമേഖലയിൽ വെറും 190 ഡോക്ടർമാരാണ് ജില്ലയിൽ ആകെയുള്ളത് എന്നത് പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

റീലീഫ് ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രങ്ങൾ, പുതപ്പുകൾ, പായകൾ, മറ്റ് ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പരുകളിൽ വിളിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍