UPDATES

പ്രളയം 2019

പാണക്കാട് തറവാട്ടിലും വെള്ളം കയറി; അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് മുനവ്വറലിയുടെ ലൈവ്

പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് മുനവ്വറലി ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിൽ കനത്ത നാശം വിതച്ച് മഴ തുടരുന്നതിനിടെ പാണക്കാട്ടെ ദുരിതം വ്യക്തമാക്കി ലീഗ് നോതാവ് പാണക്കാട് സയ്യിദ് മുനവറലിയുടെ ഫേസ്ബുക്ക് ലൈവ്. പാണക്കാട് ഗ്രാമവും ഏറക്കുറെ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്നാണ് മുനവറലി ലൈവില്‍ വ്യക്തമാക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും ആവശ്യപ്പെടുന്ന മുനവറലി തന്റെ വീടിനകത്തും പുറത്തും വെള്ളം കയറി നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വിവരിക്കുന്നു. പാണക്കാട് ഗ്രാമനിവാസികളുടെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. കൊടപ്പനക്കുന്ന് തറവാടിന് മുന്നിൽ നിന്നുമാണ് മുനവറലിയുടെ ലൈവ്.

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ടുൾപ്പെടെ നിലനിൽക്കുകവെ സംസ്ഥാനത്ത് ഇപ്പോഴും കനത്ത മഴതുടരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍