UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

അഴിമുഖം പ്രതിനിധി

മാനേജ്‌മെന്റുകള്‍ പൂട്ടാന്‍ തീരുമാനിച്ച നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. മാനേജ്‌മെന്റിന് നഷ്ടപരിഹാരം നല്‍കിയാണ് ഏറ്റെടുക്കുന്നത്. നാല് സ്‌കൂളുകളാണ് ഏറ്റെടുക്കുന്നത്. മലാപറമ്പ് സ്‌കൂളാണ് ആദ്യം ഏറ്റെടുക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും. കോടതിയുടെ അനുമതിയോടെയാകും സ്‌കൂള്‍ ഏറ്റെടുക്കുന്നത്. മലാപ്പറമ്പ് കൊണ്ടോട്ടി മങ്ങാട്ട് പറമ്പ് അടക്കം പൂട്ടുന്ന സ്‌കൂളുകളാണ് ഏറ്റെടുക്കുന്നത്. 1200 ഓളം സ്‌കൂളുകളാണ് പൂട്ടുന്നതിനായി സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.

എന്നാല്‍ മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് ഹൈക്കോടതി വീണ്ടും നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതി വിധി നടപ്പാക്കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

നാല് സ്‌കൂളുകളും ഏറ്റെടുക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്‌കൂളുകള്‍ പൂട്ടി റിയല്‍ എസ്റ്റേറ്റ് ആക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യയനം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് മാനേജര്‍ പദ്മരാജന്‍ അറിയിച്ചു. സ്‌കൂളുമായി ബന്ധമില്ലാത്തവര്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍