UPDATES

ട്രെന്‍ഡിങ്ങ്

കൈവിട്ടില്ല കേരളം; മുരുകന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം

ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തിന്റെതാണ് തീരുമാനം.

തിരുന്നല്‍വേലിക്കാരനായിരുന്ന മുരുകന്റെ ഭാര്യ മുരുകമ്മയും രണ്ടു ബന്ധുക്കളും ഇന്ന് രാവിലെ മുഖ്യമന്ത്രിയെ വന്നു കണ്ടിരുന്നു. സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. മുരുകന്റെ കുടുംബത്തിനുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നു. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന് സ്വകാര്യാശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഏഴു മണിക്കൂര്‍ ആംബുലന്‍സില്‍ കഴിച്ചുകൂട്ടേണ്ടിവന്നതിനുശേഷമായിരുന്നു മുരുകന്റെ മരണം സംഭവിച്ചത്. മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍