UPDATES

ഖാദർ കമ്മറ്റി റിപ്പോർട്ട്: സ്റ്റേ നീക്കാൻ സർക്കാർ ഹൈക്കോടതിയിൽ

പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട വിദഗ്ധസമിതി ‘ഖാദർ കമ്മീഷൻ’ സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കുന്നത് ഹൈക്കോടതി ജൂൺ 17നാണ് സ്റ്റേ ചെയ്തത്.

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് നൽകിയ സ്റ്റേ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹരജി കോടതി നാളെ പരിഗണിക്കും.

കേരളത്തിലെ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട വിദഗ്ധസമിതി ‘ഖാദർ കമ്മീഷൻ’ സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കുന്നത് ഹൈക്കോടതി ജൂൺ 17നാണ് സ്റ്റേ ചെയ്തത്. പ്രതിപക്ഷ അധ്യാപക സംഘടനകളും സമുദായ സംഘടനകളും മാനേജ്മെന്റുകളുമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെ എതിർക്കുന്നത്.

2009ലെ വിദ്യാഭ്യാസം അവകാശനിയമം സംസ്ഥാനത്ത് നടപ്പിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് ഖാദർ കമ്മിറ്റി ചെയ്തത്. പ്രൈമറി തലം മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതി, അവസരതുല്യത, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ നൽകുകയായിരുന്നു ഈ സമിതിയുടെ ഉദ്ദേശ്യലക്ഷ്യം.

Explainer: എന്താണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്? ഇടത്തും വലത്തും നിന്ന് എതിർക്കുന്നവർ ആരൊക്കെ?

സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിക്കുതിന് കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കമ്മിറ്റിയുടെ നിയമനം. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പരിഷ്കരണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാക്കിത്തീർത്തിട്ടുണ്ട്. പ്രീസ്കൂൾ തലം മുതൽ ഹയർ സെക്കണ്ടറി വരെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഉൾപ്പെടണമെങ്കിൽ ഈ സംയോജനം ആവശ്യമാണ്. സംയോജനം വരുന്നതോടെ എല്ലാം ഒരു മേധാവിയുടെ കീഴിലായി മാറും. തസ്തികകളുടെ പേരിലും മാറ്റം വരും. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ പ്രകാരം ഏപ്രിൽ 1 മുതൽ എൻസിടിഇ മാനദണ്ഡപ്രകാരമുള്ള അധ്യാപക യോഗ്യത അത്യാവശ്യമാകുന്നുണ്ട്. ഇത് ഉറപ്പു വരുത്തുകയെന്ന ലക്ഷ്യവും സർക്കാരിനുണ്ട്.

എന്നാൽ നിരവധി എതിർവാദങ്ങളാണ് ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ ഉയർന്നു വന്നിട്ടുള്ളത്. ഖാദർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് എതിർക്കുന്നവർ വാദിക്കുന്നു. അക്കാദമിക ഗുണമേന്മയോടും ഭരണകാര്യക്ഷമതയോടും കൂടി പ്രവർത്തിച്ച് ഇതിനകം പൊതുവിദ്യാഭ്യാസമേഖലയ്ക്ക് അഭിമാനമായിത്തീർന്നിട്ടുണ്ട് നിലവിലെ ഹയർ സെക്കൻഡറി വകുപ്പെന്ന് ചൂണ്ടിക്കാട്ടുന്ന ഇവർ ഇതിനെ തകർക്കുകയാണ് സർ‌ക്കാരിന്റെ ലക്ഷ്യമെന്നും ആരോപിക്കുന്നു. ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷന്റെ ഭാഗമാക്കുന്നത് ഗുണനിലവാരത്തകർച്ചയ്ക്കായിരിക്കും വഴിവയ്ക്കുകയെന്ന് അവർ പറയുന്നു. ഈ പരിഷ്കാരം കൊണ്ടുവരുന്നതിനു മുമ്പായി വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കാനോ അഭിപ്രായമാരായാനോ സർക്കാർ ശ്രമിക്കുകയുണ്ടായില്ലെന്നതാണ് മറ്റൊരാരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍