UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീവ്രവാദ ഭീഷണി കാര്യമാക്കുന്നില്ല; സെന്‍കുമാറിന്റെ സുരക്ഷ പിന്‍വലിക്കാനൊരുങ്ങി സര്‍ക്കാര്‍

തീവ്രവാദ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സെന്‍കുമാറിന് സര്‍ക്കാര്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്

മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് മേലുള്ള തീവ്രവാദ ഭീഷണി അവഗണിച്ച് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാനായി ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകന യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.

നിലവില്‍ സെന്‍കുമാറിന് ബി കാറ്റഗറി സുരക്ഷയാണ് ഉള്ളത്. സെന്‍കുമാറിന്റെ സുരക്ഷാ സംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇന്റലിജന്‍സ് മേധാവി ആയിരിക്കെയാണ് സെന്‍കുമാറിന് സര്‍ക്കാര്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്. തീവ്രവാദ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. എട്ട് അംഗരക്ഷകര്‍ അടങ്ങുന്ന ബി കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് വെട്ടിക്കുറച്ച്.

കോടതി വിധിയെ തുടര്‍ന്ന് തിരികെ സര്‍വീസിലെത്തിയപ്പോള്‍ സെന്‍കുമാര്‍ തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. ഇതേതുടര്‍ന്ന് തന്റെ സുരക്ഷവലയത്തിലേക്ക് സെന്‍കുമാര്‍ സ്വയം മൂന്ന് പേരെ നിയമിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍