UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ഗവര്‍ണര്‍

അഴിമുഖം പ്രതിനിധി

പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. 

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സ്ത്രീപിന്നോക്ക വിഭാഗ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കും. വികസനവും സര്‍ക്കാരിന്റെ പ്രധാന നയങ്ങളില്‍ ഒന്നാണ്.കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക അച്ചടക്കം വളരെ സുപ്രധാനമാണ്. നികുതിപ്പിരിവ് കാര്യക്ഷമമാക്കണം. റവന്യൂ വരുമാനം കൂട്ടാന്‍ നടപടികള്‍ എടുക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാതെയുള്ള വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.എന്നാല്‍ വികസനത്തിന് സ്വകാര്യ പങ്കാളിത്തം തള്ളിക്കളയാന്‍ സാധിക്കുന്നതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്ന്:
• ഇ ഗവേണന്‍സ് നടപ്പിലാക്കും.
• സ്തീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക നിയമം.
• 1500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരഭിക്കും.
• കാര്‍ഷിക മേഖലയില്‍ 15 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍.
• പട്ടിണിവിമുക്ത സംസ്ഥാനമാക്കി കേരളത്തെ മറ്റുംപരിസ്ഥിതി സംരക്ഷണത്തിന് പ്രതേക ഊന്നല്‍.
• പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും.
• സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക നടപടികള്‍.
• കോഴിക്കോട് കൊച്ചി വിമാനത്താവളങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കും

നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ പുരോഗമിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍