UPDATES

സോഷ്യൽ വയർ

പൻസാരെയുടെ ചിത്രം വെച്ച് ഇടതു പാർട്ടികൾക്കെതിരെ വോട്ട് ചോദിച്ച് വെൽഫെയർ പാർട്ടി; പരിഹാസവുമായി സോഷ്യൽ മീഡിയ

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഒരാളെ അയാളുടെ തന്നെ പാർട്ടിക്കെതിരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നതിലെ വിരോധാഭാസമാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

കൊല്ലപ്പെട്ട മുൻ സിപിഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഗോവിന്ദ് പനാ‍സാരെയുടെ ചിത്രം ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസ് അടിച്ചിറക്കി ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ. യുഡിഎഫിനു വേണ്ടിയാണ് സിപിഐ നേതാവിന്റെ ചിത്രം ഉപയോഗിച്ചുള്ള പ്രചാരണത്തിന് വെൽഫെയർ പാർട്ടി തുനിഞ്ഞത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ സിപിഐക്കാരടക്കമുള്ളവർ വിമർശനങ്ങളും പരിഹാസവുമായി രംഗത്തെത്തി. ‌

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഒരാളെ അയാളുടെ തന്നെ പാർട്ടിക്കെതിരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുന്നതിലെ വിരോധാഭാസമാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. മാധ്യമപ്രവർത്തകനായ കെജെ ജേക്കബിന്റെ പോസ്റ്റ് ഇങ്ങനെ പറയുന്നു: “അദ്ദേഹം സി പി ഐ എന്ന രാഷ്ട്രീയ പാർട്ടിയുടെ മഹാരാഷ്ട്ര സംസ്‌ഥാന സെക്രട്ടറി ആയിരുന്നു, ദേശീയ കൗൺസിൽ അംഗമായിരുന്നു. അദ്ദേഹത്തിൻറെ പാർട്ടി കേരളത്തിൽ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പാർട്ടിയെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററിൽ അദ്ദേഹത്തിന്റെ പടം വയ്ക്കുന്നതിന്റെ ന്യായമാണ് ഞാൻ ചോദ്യം ചെയ്തത്. ഇന്ന് പുറത്തിറങ്ങിയ നൂറുകണക്കിന് മൗദൂദിസ്റ്റ് ന്യായങ്ങളിൽ ലോകത്തെങ്ങും നടന്ന സമരക്കാരുടെ പേര് കാണും; അത് നിങ്ങളുടെ കുത്തകയാണോ എന്നാണ് ചോദ്യം. അല്ല. ഒരിക്കലുമല്ല. പക്ഷെ പൻസാരെയുടെ പേര് അദ്ദേഹത്തിന്റെ പ്രസ്‌ഥാനത്തിനെതിരെ പ്രയോഗിക്കുന്ന തരവഴിത്തരം നിങ്ങള്ക്ക് ഏതു സമര ചിത്രം കൊണ്ടും മാച്ചുകളയാൻ ആകില്ല.”

നവോത്ഥാന നായകനും കോൺഗ്രസ്സുകാരനുമായിരുന്ന അബ്ദുറഹിമാൻ സാഹിബിന്റെ ചിത്രം ഇടതു പാർട്ടികൾ തങ്ങളുടെ പ്രചാരണങ്ങൾക്ക് ഉപയോഗിക്കാറുണ്ടല്ലോയെന്നാണ് വെൽഫെയർ പാർ‌ട്ടിക്ക് അനുകൂലമായ പ്രൊഫൈലുകളുടെ വാദം. എന്നാൽ, മറ്റു രാഷ്ട്രീയ പരിപാടികൾക്ക് പൻസാരെയുടെ ചിത്രമുപയോഗിച്ച് അദ്ദേഹത്തിന്റെ തന്നെ പാർട്ടിക്കെതിരെ പ്രചാരണം നടത്തുന്നതു പോലെയല്ല തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത് എന്നാണ് വിമർശകർ പ്രധാനമായി ഉന്നയിക്കുന്ന പ്രശ്നം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍