UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടവപ്പാതി ചതിച്ചു; കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു

കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. കേരളത്തില്‍ ഇത്തവണ ഇടവപ്പാതിയില്‍ വലിയ കുറവാണുണ്ടായത്. രാജ്യത്ത് പ്രതീക്ഷിച്ചതില്‍ ഏറ്റവും കുറവ് ഇടവപ്പാതി ലഭിച്ചത് കേരളത്തിലാണ്. ഇടവപ്പാതി മഴയില്‍ 34 ശതമാനം കുറവാണ് കേരളത്തില്‍ ഉണ്ടായത്. അതുകൊണ്ട് സംസ്ഥാന ദുരന്ത നിവാരണ സമിതി യോഗത്തില്‍ പതിനാല് ജില്ലകളെയും വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് നിയമസഭയില്‍ കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. കാലവര്‍ഷത്തില്‍ 34 ശതമാനത്തിന്‍റെയും തുലാവര്‍ഷത്തില്‍ 69 ശതമാനത്തിന്‍റെയും കുറവുണ്ടായതായി മന്ത്രി വിശദമാക്കി. കേരളം വരള്‍ച്ചാ ബാധിത പ്രദേശം ആകുന്നതോടെ  കാര്‍ഷിക ബാങ്കുകളില്‍ നിന്നുളള വായ്പകള്‍ക്ക് മൊറട്ടോറിയം നിലവില്‍ വരികയും ജല ഉപയോഗം നിയന്ത്രിക്കപ്പെടുകയും ചെയ്യും. കേന്ദ്രസഹായം ലഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

രാജ്യത്ത് പ്രതീക്ഷിച്ചതില്‍ ഏറ്റവും കുറവ് ഇടവപ്പാതി ലഭിച്ചതും കേരളത്തിലാണ്. തുലാവര്‍ഷം ഇന്നെത്തിയതോടെ ഇനി അതിലാണ് കേരളത്തിന്റെ പ്രതീക്ഷയും.

 

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍