UPDATES

പ്രളയത്തില്‍ മുങ്ങി എറണാകുളം ജില്ല

കനത്ത മഴ തുടര്‍ച്ചയായി പെയ്യുന്നതും ഡാമുകള്‍ തുറന്നതും വേലിയേറ്റ സമയം ആയതുമാണ് ആലുവ പ്രദേശത്ത് ഇത്രയധികം സാഹചര്യം രൂക്ഷമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജല പ്രളയത്തില്‍ മുങ്ങി ആലുവ, അത്താണി, നെടുമ്പാശ്ശേരി, അങ്കമാലി, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍. കനത്ത മഴയും ഡാമുകള്‍ തുറന്നു വിട്ടതിലൂടെ പെരിയാറില്‍ ഉയര്‍ന്ന വെള്ളവും ആലുവയും പരിസരപ്രദേശങ്ങളും വെള്ളത്തിനിടയിലാക്കിയിരിക്കുകയാണ്. ഏരൂര്‍, പാതാളം, കുറ്റിക്കാട്ടുകര, പ്രദേശങ്ങളില്‍ വീടുകള്‍ മുഴുവന്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. വീടുകളില്‍ കുടങ്ങിക്കിടക്കുന്നവരെ ഏറ്റവും വേഗത്തില്‍ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പലരും വീടിന്റെ ടെറസുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഏലൂര്‍, പാതാളം ഭാഗങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പത്തോളം ക്യാമ്പുകള്‍ ഉണ്ടായിരുന്നതു കൂടാതെയാണ് പുതിയ ക്യാമ്പുകള്‍ തുറക്കുന്നത്. നേരത്തെ ക്യാമ്പുകളില്‍ നിന്നും മടങ്ങിപ്പോയവര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ ക്യാമ്പുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറയുന്നു. ഇരുന്നൂറിനു മുകളില്‍ ആളുകകള്‍ ഒരു ക്യാമ്പില്‍ തന്നെ ഉണ്ടെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. ഏലൂര്‍ പഞ്ചായത്ത് കോളനി വീണ്ടും കനത്ത വെള്ളത്തിനടിയിലായി. ഇവിടെ രൂക്ഷമായ വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. കുറ്റിക്കാട്ടുകര ബോസ്‌കോ കോളനിയില്‍ ഉണ്ടായിരുന്നവര്‍ നേരത്തെ തന്നെ ക്യാമ്പുകളില്‍ ആയിരുന്നു. ഇവിടെ വീണ്ടും വെള്ളം അതിരൂക്ഷമായി കയറുകയാണ്.

"</p

കനത്ത മഴ തുടര്‍ച്ചയായി പെയ്യുന്നതും ഡാമുകള്‍ തുറന്നതും വേലിയേറ്റ സമയം ആയതുമാണ് ആലുവ പ്രദേശത്ത് ഇത്രയധികം സാഹചര്യം രൂക്ഷമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതു മൂന്നും കൂടി ഒരുമിച്ച് സംഭവിച്ചതോടെ പ്രളയം രൂക്ഷമായി എന്നും അവര്‍ പറയുന്നു. മുല്ലപ്പെരിയാര്‍ ഡാം തുറന്നത് നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ആ വെള്ളം ഇടുക്കിയില്‍ ചെന്ന് പെരിയാറിലേക്ക് ഒഴുകുന്നതും സാഹചര്യം രൂക്ഷമാക്കിയെന്ന് ഇവര്‍ പറയുന്നു. ഇടുക്കി ഡാം തുറന്ന സമയത്ത് ആലുവ മുതലുള്ള ഭാഗത്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും ഇപ്പോള്‍ സ്ഥിതി വളരെ മോശമായാതായാണ് നാട്ടുകാര്‍ പറയുന്നത്. ഇടമലയാര്‍ തുറക്കുമ്പോഴാണ് പെരിയാറില്‍ ശക്തമായി വെള്ളം പൊങ്ങുന്നതും ആലുവ, ഏലൂര്‍ ഭാഗങ്ങളില്‍ വെള്ളം കയറുന്നതും. ഇപ്പോള്‍ ഇടമലയാറില്‍ നിന്നുള്ള വെളളവും മഴ വെള്ളവും നിറഞ്ഞ് വേലിയേറ്റവും കൂടിയായപ്പോള്‍ വലിയ ദുരന്തമായി മാറുകയായിരുന്നു. കടലിലേക്ക് വെള്ളം പോകാത്ത അവസ്ഥയ്ക്ക് പകരം കടലില്‍ നിന്നും ഇങ്ങോട്ട് വെള്ളം കയറുന്ന അവസ്ഥയാണ് ഇപ്പോള്‍. കഴിഞ്ഞാഴ്ച വെള്ളം ഉയര്‍ന്നപ്പോള്‍ കടലിലേക്ക് വെള്ളം ഒഴുകി പോയിരുന്നു. വേലിയേറ്റ സമയമായതിനാല്‍ കടലിലേക്ക് വെള്ളം പോകുന്നില്ല. അതിനൊപ്പം പെയ്ത്ത് വെള്ളവും നിറഞ്ഞു നില്‍ക്കുകയാണ്.

"</p

കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്റെ സമീപത്തുള്ള പെരിയാറിന്റെ കൈവരിയായ താന്നിപ്പുഴയുടെ തീരത്തുള്ള ഒക്കല്‍ എന്ന സ്ഥലത്ത് (കാലടിക്കും പെരുമ്പാവൂരിനും ഇടയ്ക്കുള്ള പ്രദേശം) ഒക്കല്‍ സ്‌കൂളിന്റെ സമീപത്ത് നൂറോളം കുടുംബങ്ങള്‍ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപെടുത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എയര്‍പോര്‍ട്ടിനുള്ളിലും വെള്ളം കയറി എയര്‍പോര്‍ട്ട് അടച്ചിട്ടു. 18-ആം തീയതി വരെയാണ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നത്. റണ്‍വേയില്‍ അടക്കം വെള്ളം പൊങ്ങി നില്‍ക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്നും വെള്ളം കുത്തിയൊഴുകി പുറത്തേക്ക് പോകുന്നതായും വിവരം തരുന്നവര്‍ പറയുന്നു. റെയില്‍വേ ട്രാക്കുകളിലും വെള്ളം കയറിയ അവസ്ഥയാണ്. ഗതാഗത സൗകര്യം ജില്ലയില്‍ പലയിടങ്ങളിലും താറുമാറായി കിടക്കുകയാണ്. ഏലൂര്‍ നഗരസഭ ഭാഗത്ത് മൂന്നു പിഡബ്ല്യുഡി റോഡുകള്‍ വെള്ളത്തില്‍ മുങ്ങിപ്പോയ അവസ്ഥയിലാണ്.

കര കയറിയെന്ന് തോന്നിയടുത്ത് നിന്നും വീണ്ടും ദുരിതത്തിന്റെ ആഴത്തിലേക്ക് വീണുപോയ അവസ്ഥയാണ് രണ്ടു ദിവസമായി എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂര്‍, അങ്കമാലി പ്രദേശങ്ങളുടേത്. മഴ വീണ്ടും കനത്തതോടെ പ്രദേശമാകെ വെള്ളം പൊങ്ങി, ജീവിതം വീണ്ടും ദുരതമായിരിക്കുകയാണ്. ആലുവ പാലത്തിന്റെ ആര്‍ച്ചിനോളം പൊങ്ങിയ വെള്ളം ഈ പ്രദേശങ്ങള്‍ നേരിടുന്ന പ്രളയദുരന്തത്തിന്റെ സാക്ഷ്യമായി നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ആളുകളെയെല്ലാം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാന്‍ ദുരിതാശ്വാസ പ്രവര്‍ത്തകരും സുരക്ഷ സേനകളും അശ്രാന്തം പരിശ്രമിക്കുകയാണ്.

"</p

മുല്ലപ്പെരിയാര്‍, ഇടുക്കി ഇടമലയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ക്രമാതീതമായി വെള്ളം ഉയരുന്നതോടെയാണ് സാഹചര്യം അതിരൂക്ഷമാകുന്നത്. പെരിയാര്‍ അപകടാവസ്ഥയിലായതോടെ ആലുവ ഭാഗങ്ങളില്‍ വെള്ളം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. മണപ്പുറത്തെ ശിവക്ഷേത്രം പൂര്‍ണമായി വെള്ളത്തിനടിയിലായി.

ആലുവ, ഏലൂര്‍  ഭാഗങ്ങളില്‍ ആള്‍നാശം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സാഹചര്യം അതീവ ഗുരുതരമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം കൂടുകയാണ്. ഇത് പകര്‍ച്ചവ്യാധികള്‍ പരത്താന്‍ സാധ്യതയുണ്ടെന്ന ഭീതിയും ഇവിടെയുണ്ട്. വെള്ളം പൊങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളിലെ കക്കൂസുകള്‍ നിറഞ്ഞു പൊട്ടിയ അവസ്ഥയിലാണ്. ഇരുന്നൂറിനും മുന്നൂറിനും അടുത്ത് ആളുകള്‍ വസിക്കുന്ന ക്യാമ്പുകളില്‍ പോലും നാലും അഞ്ചും ടോയ്‌ലെറ്റുകളെ ഉള്ളൂ. വെള്ളം ഇറങ്ങിക്കഴിഞ്ഞാലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടനടി നടത്തിയില്ലെങ്കില്‍ സ്ഥിതഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന അവസ്ഥയാണ്. ക്യാമ്പുകളിലേക്ക് സഹായമെത്തിക്കുന്നവര്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരുന്നതിനേക്കാള്‍ കൂടുതല്‍ നല്ലത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നതായിരിക്കുമെന്നാണ് ഏലൂര്‍ നഗരസഭ കൗണ്‍സിലര്‍ ജോസഫ് ഷെറി അഴിമുഖത്തോട് പറഞ്ഞത്. കിണറുകളെല്ലാം മലിനജലം നിറഞ്ഞിരിക്കുകയാണ്. ശുദ്ധജലശ്രോതസുകള്‍ എത്രയും വേഗം ശുചീകരിച്ചില്ലെങ്കില്‍ അത് പിന്നീട് വന്‍ അപകടത്തിന് കാരണമാകുമെന്നും കൗണ്‍സിലര്‍ പറയുന്നു.

"</p "


വെള്ളം പൊങ്ങിയതോടെ മലയാറ്റൂര്‍ കോടനാട് പാലം അടച്ചിരിക്കുകയാണ്. കാല്‍നട യാത്ര പോലും ഇതുവഴി അനുവദിക്കുന്നില്ല. കാലടി പാലത്തിന് സമാന്തരമായി ആളുകള്‍ യാത്ര ചെയ്തുകൊണ്ടിരുന്ന പ്രധാനപ്പെട്ട റോഡായിരുന്നു ഇത്. മൂവാറ്റുപുഴ ഭാഗത്തു നിന്നുവരുന്നവര്‍ പോകുന്ന കുറുപ്പംപടിയില്‍ ഇടനാട് പോകുന്ന പാതയിലും (അതിരമ്പള്ളി, ചാലക്കുടി പോകുന്ന പാത) ഉള്ള പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവയും അടയ്ക്കാനാണ് സാഹചര്യം. പെരിയാറിന്റെ ഭാഗമായുള്ള തോടുകളും കനാലുകളുമെല്ലാം നിറഞ്ഞ് കവിയുകയാണ്. പാടശേഖരങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി. പെരുമ്പാവൂരില്‍ മൂടക്കുഴി പഞ്ചായത്ത് അടക്കം വെള്ളത്തിനിടയിലായിരിക്കുകയാണ്. പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ കണ്ടന്തറ ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ നിന്നുള്ളവരെയെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

എറണാകുളത്ത് കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴ ശക്തി പ്രാപിച്ചു മുന്നോട്ടു പോവുകയാണെന്നത് സാഹചര്യങ്ങളെ കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. ബുധനാഴ്ചയും ജില്ലയില്‍ കനത്ത മഴയാണ് തുടരുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരിതാശ്വാസ നിധിയില്‍ ഒരു ദിവസം 25000ത്തില്‍ കൂടുതല്‍ നേരിട്ട് നിക്ഷേപിക്കാനായില്ല; എഫ് ബി ലൈവിട്ടപ്പോള്‍ പ്രശ്നം പരിഹരിച്ചെന്നറിയിച്ച് എസ് ബി ഐ

2012ലെ ചിത്രങ്ങള്‍ വച്ച് ആര്‍എസ്എസിന്റെ വ്യാജ ഫോട്ടോപ്രചാരണം

മഴക്കെടുതിയില്‍ ഇന്ന് 19 മരണം; മൂന്നു വിമാനങ്ങളില്‍ സൈന്യമെത്തും; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എടപ്പാടിക്ക് മുഖ്യമന്ത്രിയുടെ കത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍