UPDATES

പ്രളയം 2019

ഇതുവരെ റദ്ദാക്കിയത് 18 ട്രെയിനുകൾ, കണ്ണുരിനും കോഴിക്കോടിനും ഇടയിൽ ഗതാഗത തടസം തുടരുന്നു

കോഴിക്കോട്- ഷൊർണൂർ പാതയ്ക്കിടയിലാണ് ഇടയിലെ പാതയിലെ തടസങ്ങളാണ് ഗതാഗതത്തെ ബാധിച്ചത്.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 18 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം ആലപ്പുഴ വഴി സര്‍വീസ് പുനഃരാരംഭിച്ചു. തിരുവനന്തപുരം – എറണാകുളം – തൃശൂര്‍ വഴി സര്‍വീസ് നടത്തുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് ഗതാഗതം പുനസ്ഥാപിച്ചു. എന്നാൽ മഴക്കെുടുതി തുടരുന്ന വടക്കൻ കേരളത്തിൽ സർവീസുകൾ തടസപ്പെട്ട അവസ്ഥയിലാണ്. ട്രാക്കില്‍ വെള്ളം കയറിയും മണ്ണിടിച്ചിലും മൂലം ഇതിനകം 18 ട്രെയിനുകള്‍ റദ്ദാക്കി. എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. കോഴിക്കോട്- ഷൊർണൂർ പാതയ്ക്കിടയിലാണ് ഇടയിലെ പാതയിലെ തടസങ്ങളാണ് ഗതാഗതത്തെ ബാധിച്ചത്. ഫറോക്ക് പാലത്തിന് കീഴിൽ അപകടനിലയും കവിഞ്ഞ അവസ്ഥയിലാണെന്നാണ് വിവരം.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(12082) എക്‌സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല. തിരുവനന്തപുരം-ഹൈദരബാദ്(17229) ശബരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്(16649) മംഗലാപുരത്തിനും വടക്കാഞ്ചേരിക്കും ഇടയിലും. വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്(16333) കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിലും സർവീസ് നടത്തില്ല.

തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56603). പാലക്കാട്-എറണാകുളം മെമു(66611). കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍(56664). കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍നെറ്റി എക്‌സ്പ്രസ്(16308). തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16346). കൊച്ചുവേളി-ചണ്ഡിഗഢ് സമ്പര്‍ക്കക്രാന്തി(12217). തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യനഗരി(22646) എക്‌സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076) എക്‌സ്പ്രസ്, തിരുവനന്തപുരം-മുംബൈ സിഎസ്ടി എക്‌സ്പ്രസ്(16332) എന്നിവ പൂർണമായും റദ്ദാക്കി.

ഇതിന് പുറമെ, നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്(16606) തൃശൂരിനും മംഗലാപുരത്തിനും, നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650) വടക്കാഞ്ചേരിക്കും മംഗലാപുരത്തിനും ഇടയില്‍ ഓടില്ല. സര്‍വീസ് വടക്കാഞ്ചേരി മാത്രം
. കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തി ജനത(16382) നാഗര്‍കോവില്‍, തിരുനല്‍വേലി, മധുര ഈ റോഡ് വഴി തിരിച്ചുവിട്ടു
. തിരുനല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ഇന്നും നാളെയും തിരുനല്‍വേലിക്കും പുനലൂരിനും ഇടയില്‍ ഓടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍