UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇവരാണ് ശബരിമല ദർശനം നടത്തിയ 51 യുവതികൾ

ശബരിമലയിൽ 40 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പട്ടിക സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. 51 യുവതികൾ ശബരിമല കയറിയതായാണ് സർക്കാർ പറയുന്നത്. ഇവരിൽ ഭൂരിഭാഗം പേരും ആന്ധ്ര അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. തങ്ങളെ സുരക്ഷയ്ക്കായി ഓൺലൈനിൽ സമീപിച്ച സ്ത്രീകളുടെ കണക്കാണ് നൽകിയതെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. അതായത് കൂടുതൽ‌ യുവതികള്‍ ശബരിമലയിൽ കയറിയിരിക്കാമെന്നർത്ഥം.

51 യുവതികളുടെ പേരു വിവരങ്ങളും ആധാർ കാർ‌ഡും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണു സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. പട്ടികയിൽ ഉള്ളവരിൽ ഭൂരിഭാഗവും ആന്ധ്രാ പ്രദേശ്, തമിഴ്നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍