UPDATES

ട്രെന്‍ഡിങ്ങ്

അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലി തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്

തടയണ പൊളിക്കാനുള്ള ചെലവ് ഉടമസ്ഥരിൽ നിന്ന് ഈടാക്കാനും നിർദ്ദേശമുണ്ട്.

പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണം പൊളിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്ഥലം വിശദമായി പരിശോധിക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ ഹൈക്കോടതി പൊളിക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു.

തടയണ പൊളിക്കാനുള്ള ചെലവ് ഉടമസ്ഥരിൽ നിന്ന് ഈടാക്കാനും നിർദ്ദേശമുണ്ട്. തടയണ പൊളിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കക്കാടംപൊയിലെ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെത്തിക്കുന്നത് ഈ തടയണയിൽ നിന്നാണ്. അന്‍വറിന്റെ ഭാര്യാപിതാവായ സി.കെ അബ്ദുള്‍ ലത്തീഫിന്റെ പേരിലാണ് ഈ തടയണയുള്ളത്.

ചീങ്കണ്ണിപ്പാലിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച റോപ് വേ പൊളിച്ചുമാറ്റാന്‍ നേരത്തെ ഉത്തരവ് നൽകിയിരുന്നതാണ്. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ മലയിടിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയില്‍ കെട്ടിയതാണ് ഈ തടയണ. രണ്ടു മലകളെ ബന്ധിപ്പിച്ചാണ് 350 മീറ്റര്‍ നീളമുളള റോപ് വേ നിര്‍മ്മിച്ചത്. ഇവിടെ റോപ് വേ സൈക്കിള്‍ ആരംഭിക്കാനായിരുന്നു പദ്ധതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍