UPDATES

ട്രെന്‍ഡിങ്ങ്

ചെറിയ കാര്യങ്ങൾ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് പ്രസിദ്ധിക്കു വേണ്ടിയാണോ? വിജേഷിനെ പരിഗണിക്കാത്തതെന്തു കൊണ്ട്?: ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ വിമർശനം

മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടതെന്ന് ചിറ്റിലപ്പിള്ളിയോട് കോടതി പറഞ്ഞു.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. തന്റെ ഉടമസ്ഥതയിലുള്ള വീഗാലാൻഡിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വർഷങ്ങളായി കിടക്കയിൽ കഴിയുന്ന തൃശ്ശൂർ സ്വദേശി വിജേഷ് വിജയന് യാതൊരു സഹായവും ചെയ്യാത്ത ചിറ്റിലപ്പിള്ളിയെ കോടതി വിമർശിച്ചു. 2002 ഡിസംബര്‍ 22ന് വീഗാലാന്‍ഡില്‍ വെച്ചുണ്ടായ അപകടത്തിലാണ് വിജേഷ് കിടപ്പിലായത്. അന്ന് ശരിയായ വൈദ്യസഹായം പോലും ലഭിച്ചിരുന്നില്ലെന്ന് വിജേഷ് ആരോപിച്ചിരുന്നു.

‘രണ്ട് ലക്ഷം ഇങ്ങോട്ട് തരണം’

വിജേഷ് രണ്ട് ലക്ഷം രൂപ തനിക്ക് നൽകണമെന്നാണ് കൊച്ചൗസേപ്പ് കോടതിയിൽ വാദിച്ചത്. സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നായിരുന്നു വാദം.

‘മനുഷ്യത്വം ഹൃദയത്തിലാണ് വേണ്ടത്’

മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടതെന്ന് ചിറ്റിലപ്പിള്ളിയോട് കോടതി പറഞ്ഞു. ചെറിയ സഹായങ്ങൾ നൽകി പ്രസിദ്ധീകരിച്ച് പ്രശസ്തിയുണ്ടാക്കുന്നതിനെയും കോടതി വിമർശിച്ചു. മതിയായ നഷ്ടപരിഹാരം വിജേഷിന് നൽകണമെന്നും ഇല്ലെങ്കിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ചിറ്റിലപ്പിള്ളിക്ക് കോടതി താക്കീത് നൽകി. ഇവരൊക്ക ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ഞെട്ടലുണ്ടാകുന്നതായും കോടതി പറഞ്ഞു.

വീഗാലാൻഡിലെ ബക്കറ്റ് ഷവര്‍ എന്ന റൈഡിൽ വെച്ചാണ് വിജേഷിന് അപകടമുണ്ടായത്. പതിനഞ്ചോളം അടി ഉയരത്തു നിന്നുണ്ടായ വീഴ്ചയിൽ കഴുത്തു മുതൽ താഴേക്ക് തളർന്നു പോയി. അപകടം സംഭവിച്ചതിനു ശേഷം വീഗാലാൻഡുകാർ വൈദ്യസഹായമൊന്നും നൽകിയില്ല. സ്ഥാപനത്തിൽ ഡോക്ടറോ നഴ്സോ ഇല്ലായിരുന്നു. ചികിത്സയ്ക്കായി കുടുംബസ്വത്തെല്ലാം വിൽക്കേണ്ടി വന്നു വിജേഷിന്. മെക്കാനിക്കൽ എൻജിനീയറിങ് പഠനം മുടങ്ങി. ഇക്കാലമത്രയും തന്റെ ചികിത്സയ്ക്കും പഠനത്തിനും സുഹ‍ൃത്തുക്കളാണ് സഹായിക്കുന്നതെന്നും വിജേഷ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍