UPDATES

കേരള ഹൗസ് ബീഫ് റെയ്ഡ്; ഹിന്ദുസേന നേതാവ് അറസ്റ്റില്‍

അഴിമുഖം പ്രതിനിധി 

കേരളഹൗസില്‍ പശുവിറച്ചി വിതരണം ചെയ്യുന്നുണ്ടെന്നു പോലീസിനെ അറിയിച്ച ഹിന്ദുസേന നേതാവ് വിഷ്ണുഗുപ്ത അറസ്റ്റില്‍. തെറ്റായ വിവരം നല്‍കിയതിനും സംഘര്‍ഷമുണ്ടാക്കിയതിനുമാണ് ഡല്‍ഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലീസ് സ്വമേധയായാണ്  കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 182-ാം വകുപ്പുപ്രകാരമാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് ഭൂഷണെ ആക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് വിഷ്ണു ഗുപ്ത.

കേരള ഹൗസ് മെനുവില്‍ തുടര്‍ന്നും ബീഫ് ഉള്‍പ്പെടുത്താന്‍  മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട് എന്ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ഇടത് എംപിമാരും ഇന്നലെ ഡല്‍ഹി കേരളാഹൗസില്‍  പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍