UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലീലാവതി ടീച്ചർ മുതൽ സിതാര കൃഷ്ണകുമാര്‍ വരെ: വനിതാമതിലിൽ പങ്കെടുക്കാൻ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകളുടെ വൻനിര

കാസറഗോഡ് നിന്നും തുടങ്ങുന്ന വനിതാമതിലിന്റെ ആദ്യത്തെ അംഗം മന്ത്രി കെകെ ശൈലജ ടീച്ചറായിരിക്കും.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നിലപാടെടുത്ത സാഹചര്യത്തിൽ സ്ത്രീകളുടെ പ്രതിരോധം സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിലിൽ അണിചേരാൻ വിവിധ മേഖലകളിൽ പ്രശസ്തരായ സ്ത്രീകൾ എത്തും. 220 സ്ത്രീകൾ ഒപ്പിട്ട ഒരു പ്രസ്താവന ഇതിനകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ നിരവധി പേർ കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക മേഖലകളിൽ പ്രശസ്തരുമാണ്. വനിതാമതിലിനെ പിന്തുണയ്ക്കുന്ന ഈ പ്രസ്താവനയിൽ ഒപ്പിട്ട പ്രമുഖരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പട്ടികയ്ക്കു പുറത്തും വനിതാമതിലിനെ പിന്തുണയ്ക്കുന്ന അനവധി പ്രമുഖരുണ്ട്.

എം ലീലാവതിയാണ് ഇക്കൂട്ടത്തിൽ മുതിർന്നയാൾ. പി വൽസല, കെ അജിത, സികെ ജാനു, എസ് ശാരദക്കുട്ടി, ഗീതു മോഹൻദാസ്, പാർവ്വതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ബീന പോൾ, പികെ മേദിനി, മീര വേലായുധൻ, വിജി പെൺകൂട്ട്, സിതാര കൃഷ്ണകുമാർ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടിരുന്നു.

കാസറഗോഡ് നിന്നും തുടങ്ങുന്ന വനിതാമതിലിന്റെ ആദ്യത്തെ അംഗം മന്ത്രി കെകെ ശൈലജ ടീച്ചറായിരിക്കും.

ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, പൊയ്കയില്‍ യോഹന്നാന്‍ മുതലായ നവോത്ഥാന നായകര്‍ക്കൊപ്പം ദാക്ഷായണി വേലായുധന്‍, കാളിക്കുട്ടി ആശാട്ടി, സൈനബ (മലബാര്‍ കലാപം), ആനി മസ്ക്രീന്‍, കെ ദേവയാനി, ഹലീമാ ബീവി, പാര്‍വതി നെന്മിനിമംഗലം, ആര്യാ പള്ളം, അക്കമ്മ ചെറിയാന്‍, പാര്‍വതി അയ്യപ്പന്‍ മുതലായ ഒട്ടനവധി സ്ത്രീകളും ചേര്‍ന്നാണ് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്‍റെയും നവോത്ഥാന ചിന്തകള്‍ കേരളത്തില്‍ രൂപപ്പെടുത്തിയതെന്ന് ഈ പ്രസ്താവനയിൽ പറയുന്നുണ്ട്. പിന്നാക്ക പ്രവണതകളിലേക്ക് കേരളത്തെ തിരിച്ചുനടത്തുവാന്‍ സ്ത്രീകളെത്തന്നെ കരുവാക്കുന്ന സാഹചര്യത്തിൽ അതിനെതിരായുള്ള ബോധവത്കരണം കൂടിയാണ് ഈ മതിലെന്നും പ്രസ്താവന പറയുന്നു.

വനിതാ മതിൽ: യോഗക്ഷേമ സഭയുടെ നിലപാടുകളോട് വിയോജിച്ച് നമ്പൂതിരി സമുദായത്തിലെ പുരോഗമനകാരികളുടെ യോഗം; മറക്കുടയിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍