UPDATES

വായിച്ചോ‌

ചെന്നിത്തല വായിച്ചോ? ഡാമുകളെ പഴിചാരുന്നതിൽ യുക്തിയില്ലെന്ന് കോൺഗ്രസ്സ് ദേശീയ പത്രത്തിൽ ലേഖനം

കേരളത്തിലെ പ്രധാനപ്പെട്ട ജലസേചന പദ്ധതികളും കുടിവെള്ള പദ്ധതികഴും കെഎസ്ഇബിയുടെ വിവിധ ഡാമുകളിലെ സ്റ്റോറേജ് റിസർവ്വോയറുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

കേരളത്തിലെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് കേരളത്തിലെ പ്രതിപക്ഷം രമേശ് ചെന്നിത്തലയുടെയും വിഡി സതീഷന്റെയും നേതൃത്വത്തിൽ പ്രക്ഷോഭം കൂട്ടുമ്പോൾ പ്രസ്തുത വാദത്തെ കണക്കുകളും രേഖകളും വെച്ച് മുനയൊടിക്കുന്ന ലേഖനം കോൺഗ്രസ്സ് ദേശീയപത്രത്തിൽ ലേഖനം. പ്രശസ്ത ഡാം വിദഗ്ധനായ ജെയിംസ് വിൽസനാണ് ഈ ലേഖനമെഴുതിയിരിക്കുന്നത്.

കേരളത്തിലെ പ്രളയത്തിനു കാരണം ഡാമുകളാണെന്ന വാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ജെയിംസ് വിൽസൺ വാദിക്കുന്നു. സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനം തുടങ്ങുന്നത് 1924ലെ പ്രളയത്തെക്കുറിച്ച് പറഞ്ഞാണ്. ലേഖനത്തിന്റെ ചില ഭാഗങ്ങൾ ഇവിടെ.

1924ലേതെന്ന പോലെ 2018ലെ പ്രളയവും കേരളത്തെ ഒന്നാകെ മുക്കിക്കളഞ്ഞു. 1564 ഗ്രാമങ്ങളിൽ ഏതാണ്ട് പകുതിയും ഇത്തവണ വെള്ളത്തിനടിയിലായി. 54 ലക്ഷത്തോളം പേരെ, അഥവാ ആകെ ജനസംഖ്യയുടെ ആറിലൊന്ന് ഭാഗത്തെ ഈ കെടുതി നേരിട്ട് ബാധിച്ചു.

കേരള സംസ്ഥാന വൈദ്യുതി ബോർഡ് പ്രളയത്തെ രൂക്ഷമാക്കുന്നതിലേക്ക് സംഭാവന ചെയ്തുവോ എന്നതാണ് ഇപ്പോഴത്തെ പ്രധാന വിവാദങ്ങളിലൊന്ന്.

കേരളത്തിൽ 53 വലിയ ഡാമുകളാണുള്ളത്. ഇവയിൽ 33 എണ്ണം വൈദ്യുതി ബോർഡിന്റെ കീഴിൽ വരുന്നു. ബാക്കിയുള്ളവയിൽ 19 എണ്ണം ജലസേചന വകുപ്പിന്റെ കീഴിലാണ്. ഒരെണ്ണം കേരള വാട്ടർ അതോരിറ്റിയുടെ കീഴിലാണുള്ളത്.

ഈ ഡാമുകളുടെയെല്ലാം ആകെ സംഭരണശേഷി ഏതാണ്ട് 5136 എംസിഎം ആണ്. സംസ്ഥാനത്തെ 44 നദികളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ വെറും 6.6 ശതമാനം മാത്രമാണിത്. വേറെയും നാല് ഡാമുകൾ കൂടി കേരളത്തിലുണ്ട്. ഇവയുടെ നിയന്ത്രണം തമിഴ്നാടിനാണ്. മുല്ലപ്പെരിയാർ, പറമ്പിക്കുളം, പെരുവാരിപ്പള്ളം, തുണക്കടവ് ഡാം എന്നിവയാണ് തമിഴ്നാട് നിയന്ത്രിക്കുന്നത്. ഇവയിലാകെ 670 എംസിഎം വെള്ളമാണുള്ളത്.

അതായത് ആകെയുള്ള 57 ഡാമുകളിൽ 5806 എംസിഎം വെള്ളമാണ് കൊള്ളുകയെന്ന് ചുരുക്കം. ഒഡീഷയിലെ ഹിരാകുദ് ഡാമിലെ വെള്ളത്തിന്റെ അളവുമായി ഇതൊന്ന് താരതമ്യം ചെയ്തു നോക്കുക. ഈ ഒരൊറ്റ ഡാമിൽ മാത്രം 5820 എംസിഎം വെള്ളം സംഭരിക്കപ്പെട്ടിട്ടുണ്ട്!

കേരളത്തിലെ പ്രധാനപ്പെട്ട ജലസേചന പദ്ധതികളും കുടിവെള്ള പദ്ധതികഴും കെഎസ്ഇബിയുടെ വിവിധ ഡാമുകളിലെ സ്റ്റോറേജ് റിസർവ്വോയറുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതായത്, വിവിധങ്ങളായ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്ന ഈ ഡാമുകളുടെ പ്രവര്‍ത്തനത്തെ കെഎസ്ഇബിയുടെ സാമ്പത്തിക താൽപര്യമെന്ന് വിളിച്ച് ആക്ഷേപിക്കുന്നതിൽ അന്യായമുണ്ട് എന്ന്.

നാഷണൽ ഹെറാൾഡിൽ ജെയിംസ് വിൽസൺ എഴുതിയ ലേഖനം: കൂടുതൽ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍