UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിൽ യുഡിഎഫ് മുന്നേറ്റമെന്ന് ഇന്ത്യാ ടുഡേ: 15-16 സീറ്റ് നേടും

കർണാടകത്തിൽ 21 മുതൽ 25 വരെ സീറ്റുകൾ എൻഡിഎ സഖ്യം നേടും

കർണാടകത്തിൽ 21 മുതൽ 25 വരെ സീറ്റുകൾ എൻഡിഎ സഖ്യം നേടുമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് എക്സിറ്റ് പോൾ. യുപിഎ 3 മുതൽ 6 വരെ സീറ്റുകളിൽ വിജയിക്കും. മറ്റുള്ളവര്‍ 0 മുതൽ 1 വരെ സീറ്റുകളാണ് നേടുക.

കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തും. യുഡിഎഫ് 15 മുതല്‍ 16 വരെ സീറ്റുകൾ നേടും. എൽഡിഎഫിന് 3 മുതൽ‌ അഞ്ചു വരെ സീറ്റുകൾ നേടാനാകും. ബിജെപി ഒരു സീറ്റ് നേടാൻ കഴിഞ്ഞേക്കും.

ലോകസഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽ വൈഎസ്ആര്‍ കോൺഗ്രസ്സ് നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ. 45% വോട്ടുവിഹിതം ജഗന്മോഹൻ റെഡ്ഢിയുടെ പാർട്ടി നേടും. നിലവിലെ ഭരണകക്ഷിയായ തെലുഗുദേശം പാർട്ടി 38% വോട്ടുവിഹിതമായിരിക്കും നേടുക. കോൺഗ്രസ്സിന് 3% വോട്ടുവിഹിതം ലഭിക്കുക.

വൈഎസ്ആർസിപി ആകെ സീറ്റുകളിൽ 18 മുതൽ 20 വരെ സീറ്റുകൾ നേടും.

തമിഴ്നാട്ടിൽ ഡിഎംകെ മുന്നേറ്റം നടത്തും. 52% വോട്ടുവിഹിതമാണ് ഇവർ നേടുക. 34 മുതൽ 35 വരെ സീറ്റുകൾ ഡിഎംകെക്ക് ലഭിക്കും. നാലു സീറ്റു വരെയാണ് എഐഎഡിഎംകെക്ക് ലഭിക്കുക. ബിജെപിക്ക് സീറ്റുകളൊന്നും തന്നെ ലഭിക്കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍