UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രം അനുവദിച്ച ഗോതമ്പുമായി പുറപ്പെട്ട ട്രെയിൻ ആലപ്പുഴയിലെത്തിയത് 11 മാസം കഴിഞ്ഞ്

കേന്ദ്രം അനുവദിച്ച റേഷൻ ഗോതമ്പുമായി പുറപ്പെട്ട ട്രെയിൻ ആലപ്പുഴയിലെത്തിയപ്പോൾ പതിനൊന്നു മാസം പിന്നിട്ടു. 2018 ഫെബ്രുവരിയിൽ പുറപ്പെട്ട ട്രെയിനാണ് പല സ്റ്റേഷനുകളിൽ കറങ്ങി ബുധനാഴ്ച വൈകീട്ട് ആലപ്പുഴ റെയിൽവേ യാർഡിൽ എത്തിയത്. ഇതിൽ 60 ടൺ ഗോതമ്പുണ്ടായിരുന്നു. എല്ലാം ഉപയോഗശൂന്യമായി.

ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള ഗോതമ്പാണ് റെയിൽവേയുടെ അനാസ്ഥ മൂലം നശിച്ചത്. സാധാരണ 21 വാഗൺ ഒരുമിച്ചാണ് പുറപ്പെടാറുള്ളത്. എന്നാൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 20 വാഗണുകളേ ആലപ്പുഴയിലെ യാർഡിൽ എത്തിയുള്ളൂ. ഒരു വാഗൺ കാണാതെ പോയെന്നായിരുന്നു വിശദീകരണം. ഈ വാഗണാണ് ഇപ്പോൾ സ്ഥലത്തെത്തിയിരിക്കുന്നത്.

യാത്രക്കിടെ ട്രെയിനിന് ചില തകരാറുകളുണ്ടായത് പരിഹരിക്കാൻ നിൽക്കേണ്ടി വന്നതാണ് പ്രശ്നത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ അന്വേഷണമുണ്ടാകും. ധാന്യം നശിച്ചതിന് എഫ്സിഐ റെയിൽവേയോട് നഷ്ടപരിഹാരം ആവശ്യപ്പെടും. ഗോതമ്പ് ഇപ്പോൾ എഫ്സിഐയിലാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍