UPDATES

ട്രെന്‍ഡിങ്ങ്

വിമാന ടിക്കറ്റിനേക്കാള്‍ കുതിച്ച് ഉയര്‍ന്ന് ഓണം സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക്

06095 തിരുവനന്തപുരം- മംഗളൂരു ജങ്ഷന്‍ ട്രെയിന്‍ മാത്രമാണ് സ്‌പെഷ്യല്‍ ട്രെയ്‌നുകളില്‍ സാധാരണ നിരക്കിലുള്ളത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളെ വലച്ച് റെയില്‍വെ. വിമാന ടിക്കറ്റിനേക്കാള്‍ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ് ഓണം പ്രമാണിച്ച് അനുവദിച്ച സ്പെഷ്യല്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകള്‍. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്കും ഒമ്പത് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഏഴും സുവിധ സ്പെഷ്യല്‍ താരിഫ് ട്രെയിനുകളാണ്. സാധാരണ ട്രെയിന്‍ ടിക്കറ്റ് നിരക്കിനെക്കാള്‍ കൂടിയ നിരക്കാണ് ഇവയില്‍ ഈടാക്കുന്നത്.

മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിന് 340 രൂപ, തേര്‍ഡ് എസി 920, സെക്കന്‍ഡ് എസി 1325 എന്നിങ്ങനെയാണ് നിരക്ക്. സുവിധയില്‍ ഇത് യഥാക്രമം 660, 1260, 1775 രൂപ വീതമായിരിക്കും നിരക്ക്. കൂടാതെ തിരക്ക് വര്‍ധിക്കുമ്പോള്‍ സുവിധ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കും വര്‍ധിക്കും.

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സാധാരണ ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസിന് 470, തേര്‍ഡ് എസി-ക്ക് 1240, സെക്കന്‍ഡ് എസി-ക്ക് 1775 രൂപ വീതമാണെങ്കില്‍ സുവിധയില്‍ അത് 835, 1540, 3315 രൂപയാണ്. ഏഴാം തീയതി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കായി ടിക്കറ്റ് ബുക്കുചെയ്യുമ്പോള്‍ സെക്കന്‍ഡ് എസിക്ക് 3315 രൂപയാണ് ഈടാക്കുമ്പോള്‍ ഇതേ ദിവസം ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റിന് 1837 രൂപ മാത്രമേയുള്ളൂ.

ഒമ്പതാം തീയതി വൈകിട്ട് 6.05ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 10-ാം തീയതി രാവിലെ 7.30ന് മംഗളൂരുവിലെത്തുന്ന 06095 തിരുവനന്തപുരം- മംഗളൂരു ജങ്ഷന്‍ ട്രെയിന്‍ മാത്രമാണ് സ്‌പെഷ്യല്‍ ട്രെയ്‌നുകളില്‍ സാധാരണ നിരക്കിലുള്ളത്.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍