UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്.

കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്,

കേരള സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് ഞാന്‍ കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. 2019 മാര്‍ച്ച് 29-ാം തീയതിയാണ് മസാലബോണ്ടിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം കിഫ്ബിയുടെ അക്കൗണ്ടില്‍ എത്തിയത്. കഴിഞ്ഞ പതിനഞ്ചു മാസമായി കിഫ്ബി ആഗോള ധനകാര്യ വിപണിയില്‍ നടത്തിവരികയായിരുന്ന അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്.

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ആദ്യപടിയാണ് ഈ കടപത്രം. ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെക്കാളും, പൊതുമേഖലാ സ്ഥാപനത്തെക്കാളും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ് സ്വന്തമാക്കിയാണ് കിഫ്ബി ഈ നേട്ടം കൈവരിച്ചത്. ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ കിഫ്ബിയുടെ പ്രവര്‍ത്തന മികവിനെയും വിശ്വാസ്യതയെയും അംഗീകരിച്ചിരിക്കുന്നുവെന്നത് കേരളത്തിന് ഏറെ അഭിമാനം നല്‍കുന്നു.
Read: ‘മസാല ബോണ്ടു’കൾ വഴി കിഫ്ബി ശേഖരിച്ചത് 2150 കോടി രൂപ; ഇത് ചരിത്രനേട്ടം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍