UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തര്‍ക്കം പരിഹരിക്കാന്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് ബാവമാര്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം കത്തെഴുതുന്നു

സഭയുടെ മലങ്കര കാര്യ സെക്രട്ടറി മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖനെയാണ് കത്തെഴുതുന്നത്

മലങ്കര സഭാ തര്‍ക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായാ സഭാ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ യാക്കോബായ-ഓര്‍ത്തഡോക്‌സ് കാതോലിക്ക ബാവമാര്‍ക്ക് കത്തെഴുതുന്നു. സഭയുടെ മലങ്കര കാര്യ സെക്രട്ടറി മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖനെയാണ് കത്തെഴുതുന്നത്.

പാത്രിയര്‍ക്കീസ് ബാവയുമായി ചര്‍ച്ച കഴിഞ്ഞെത്തിയ മെത്രാപ്പോലീത്തന്‍ സംഘമാണ് യാക്കോബായ സഭാ സുന്നഹദോസില്‍ ഇക്കാര്യം അറിയിച്ചത്. പ്രശ്‌നത്തില്‍ നേരിട്ടിടപെടില്ലെന്നാണ് പാത്രിയര്‍ക്കീസ് ബാവയുടെ നിലപാട്. മറ്റൊരു രാജ്യത്തെ പ്രശ്‌നമായതിനാല്‍ നിയമപരമായ നൂലാമാലകളും മറ്റും ഒഴിവാക്കുന്നതിനാണ് മലങ്കര കാര്യ സെക്രട്ടരിയെ കൊണ്ട് കത്തെഴുതിക്കുന്നത്.

ഇതേ സമയം ഏത് പ്രതിസന്ധി ഘട്ടത്തിലും അന്തോഖ്യാ സിംഹാസനത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്ന് സഭയുടെ അടിയന്തിര സുന്നഹദോസ് പ്രഖ്യാപിച്ചു. സഭയുടെ ദേവാലയങ്ങളില്‍ അതിക്രമിച്ചു കയറാനുളള ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ നീക്കം അംഗീകരിക്കില്ലെന്നും യോഗം പ്രഖ്യാപിച്ചു.

എന്നാല്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായി സഭ ക്രിയാത്മക ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും 2014-ലെ മലങ്കര സന്ദര്‍ശന വേളയില്‍ പാത്രിയര്‍ക്കീസ് ബാവ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും സുന്നദഹോസിന് ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ച സുന്നഹദോസില്‍ സഭയിലെ പതിനഞ്ചോളം മെത്രാപ്പോലീത്തമാര്‍ പങ്കെടുത്തു.

ഫൈസല്‍ രണ്ടാര്‍

ഫൈസല്‍ രണ്ടാര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍