UPDATES

മാണി സാർ നമുക്കൊപ്പമുണ്ട്; അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും: കേരളാ കോൺഗ്രസ്സ് (എം) ചെയര്‍മാൻ ജോസ് കെ മാണി

അതെസമയം ബദൽ സംസ്ഥാന യോഗത്തിൽ അഞ്ച് എംഎൽഎമാരിൽ രണ്ടുപേർ മാത്രമാണ് എത്തിയത്.

കേരളാ കോൺഗ്രസ് (എം) പുതിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ജോസ് കെ മാണി നടത്തിയ പ്രസംഗത്തിൽ രാഷ്ട്രീയ വിഷയങ്ങൾ അധികം പറയാൻ അദ്ദേഹം മുതിർന്നില്ല. പകരം, കെഎം മാണിയുടെ ഓർമ്മയെ തന്റെ രാഷ്ട്രീയ നീക്കത്തിന്റെ മുന്നിൽ നിർത്താനുള്ള ശ്രമമാണ് ജോസ് നടത്തിയത്. കെഎം മാണി ഏറെ ഇഷ്ടപ്പെടുന്ന ‘മാണിസ്സാർ’ എന്ന പ്രയോഗമാണ് പ്രസംഗത്തിലുടനീളം ജോസ് കെ മാണി ഉപയോഗിച്ചത്.

കേരളാ കോൺഗ്രസ്സിനെയും കെഎം മാണിസ്സാറിനെയും സ്വന്തം ജീവനെക്കാൾ സ്നേഹിക്കുന്ന പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ജോസ് കെ മാണി തുടങ്ങിയത്. മാണിസ്സാർ തങ്ങൾക്കൊപ്പമുണ്ടെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി ജോസ് കെ മാണി പറഞ്ഞു. മാണിസ്സാറിനെ സ്നേഹിക്കുന്നവർ കാസറഗോഡ് മുതൽ നിന്നുള്ളവർ യോഗത്തിനു വേണ്ടി എത്തിയത് മാണിസ്സാറിനോടുള്ള സ്നേഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാണിസ്സാറിന്റെ പാത പിന്തുടരുവാൻ താൻ കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമിതി യോഗത്തിൽ മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നും ജോസ് പറഞ്ഞു.

അതെസമയം ബദൽ സംസ്ഥാന യോഗത്തിൽ അഞ്ച് എംഎൽഎമാരിൽ രണ്ടുപേർ മാത്രമാണ് എത്തിയത്. 437 അംഗ സംസ്ഥാന സമിതിയിലെ 325 പേർ യോഗത്തിനെത്തിയെന്നാണ് ജോസ് കെ മാണി വിഭാഗം പറയുന്നത്. ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇജെ അഗസ്തിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍