UPDATES

സ്ത്രീകൾ പ്രാർത്ഥിക്കേണ്ടത് വീടുകളിൽ; ശബരിമലയുടെ കാര്യത്തിലും ഇതു തന്നെയാണ് നിലപാടെന്ന് സമസ്ത

ശബരിമല പ്രശ്നത്തിൽ മതനേതാക്കൾ പറയുന്നത് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിനെ എതിർത്ത് സമസ്ത. വിശ്വാസപരമായ കാര്യങ്ങളിൽ കോടതികൾ ഇടപെടരുതെന്ന് സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസലിയാർ പറഞ്ഞു.

മുസ്ലിം സ്ത്രീകൾ അവരവരുടെ വീടുകളിലാണ് പ്രാർത്ഥിക്കേണ്ടത്. പുരുഷന്മാരാണ് പള്ളികളിൽ പ്രാർത്ഥിക്കേണ്ടത്. ശബരിമല പ്രശ്നത്തിലും ഇതു തന്നെയാണ് സമസ്തയുടെ നിലപാടെന്ന് ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു. ശബരിമല പ്രശ്നത്തിൽ മതനേതാക്കൾ പറയുന്നത് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹരജിയിൽ മുസ്ലിം വ്യക്തിനിയമ ബോർഡിനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചതിന്റെ പശ്ചാത്തലത്തിലാണ് സമസ്തയുടെ പ്രതികരണം. ശബരിമല യുവതീപ്രവേശന വിധിയുടെ അടിസ്ഥാനത്തിലാണ് ഹരജിയിൽ വാദം കേള്‍ക്കാൻ തീരുമാനിച്ചതെന്ന് കോടതി പറയുകയുണ്ടായി. സർക്കാരിതര സ്ഥാപനങ്ങളിൽ തുല്യത അവകാശപ്പെടാൻ കഴിയുമോയെന്നും കോടതി പരിശോധിക്കും.

ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങളുടെ പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടെന്നും എന്നാൽ സുന്നി പള്ളികളിൽ പ്രവേശനം നിഷേധിക്കപ്പെടുന്നുവെന്നുമാണ് ഹരജി പറയുന്നത്. മഹാരാഷ്ട്രയിലെ മുസ്ലിം ദമ്പതികളാണ് ഹരജിക്കാർ. മക്കയിൽ സ്ത്രീകൾക്കില്ലാത്ത പ്രവേശന വിലക്ക് പള്ളികളിൽ നിലവിലുള്ളത് ആചാരപരമല്ലെന്ന വാദവും ദമ്പതികൾ ഉന്നയിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍