UPDATES

ട്രെന്‍ഡിങ്ങ്

യുഡിഎഫിന്റെ വിജയശിൽപി പിണറായി വിജയന് നന്ദി; ശബരിമല വിഷയത്തിലെ ധിക്കാര നിലപാടാണ് തുണച്ചത്: കെ സുധാകരൻ

തന്റെ മുന്നേറ്റത്തിന് കാരണമായ എല്ലാ വോട്ടർമാരോടും സുധാകരൻ നന്ദി അറിയിച്ചു.

യുഡിഎഫിന്റെ വിജയശില്‍പി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം കോൺഗ്രസ്സ് വൻ മുന്നേറ്റം നടത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ചോദ്യമുണ്ടോ’ എന്ന ചോദ്യത്തോടെയാണ് സുധാകരൻ തുടങ്ങിയത്. ശേഷം ‘യുഡിഎഫിന്റെ വിജയത്തിന്റെ ശിൽപ്പി’യായ പിണറായിക്ക് അദ്ദേഹം നന്ദി അറിയിച്ചു. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാടുകളാണ് യുഡിഎഫിനെ തുണച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂർ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം തന്റെ ലീഡ് ഒരു റെക്കോർഡാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ശ്രീമതി ടീച്ചറുടെയും ഇപി ജയരാജന്റെയും നാടുകളിലെല്ലാം തനിക്ക് ലീഡുണ്ടെന്ന് സുധാകരൻ പറഞ്ഞു.

തന്റെ മുന്നേറ്റത്തിന് കാരണമായ എല്ലാ വോട്ടർമാരോടും സുധാകരൻ നന്ദി അറിയിച്ചു.

55% വോട്ടുകൾ എണ്ണിയപ്പോൾ 65,000ത്തിലധികം വോട്ടുകൾക്ക് സുധാകരൻ മുന്നിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍