ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല നിയമസഭ മണ്ഡലത്തിലെ 17 ആം നമ്പര്‍ പോളിംഗ് ബൂത്ത്
പോളിംഗ് ബൂത്തിലെ നീണ്ട നിര കണ്ടാല്‍ ആദ്യം തോന്നുക ഇത് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പാണോ എന്നാണ്. അല്ല, ഇത് സ്ഥലം ഖജനാപ്പറയാണ്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല നിയമസഭ മണ്ഡലത്തിലെ 17 ആം നമ്പര്‍ പോളിംഗ് ബൂത്ത്. പക്ഷേ, ഇവിടെ വോട്ട് ചെയ്യാന്‍ നില്‍ക്കുന്നവരില്‍ ബഹുഭൂരിപക്ഷവും തമിഴ് വംശജരാണ്.
ഖജനാപ്പാറയ്ക്ക് മൊത്തത്തില്‍ ഒരു തമിഴ് പശ്ചാത്തലമാണ്. തമിഴ് ജനതയാണ് ഇവിടെ അധിവസിക്കുന്നതില്‍ ഏറിയപങ്കും.അതുകൊണ്ടാണ് ഭൂരിപക്ഷം വോട്ടര്‍മാരും തമിഴ് പശ്ചാത്തലമുള്ളവരായത്. 250 വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി പാര്‍ത്തവരുടെ ഏറ്റവും പുതിയ തലമുറയാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
ഖജനാപ്പാറ എന്നാല്‍ ധനം ഇരിക്കുന്നയിടം എന്നാണ് ആര്‍ത്ഥം. തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയൊരു രാജവംശത്തിന്റെ നിധിശേഖരം ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഖജനപ്പാറ എന്നു പേരു വരുന്നതും അങ്ങനെയാണ്. തമിഴ് ലിപിയുള്ള നിരവധി ശിലലിഖിതങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. വൈദ്യുതി മന്ത്രി എം എം മണിയുടെ മണ്ഡലമാണ് ഉടുമ്പന്‍ചോല.
വീഡിയോ: ജോജി ജോൺ