UPDATES

യെച്ചൂരിയുടെ മുന്‍പില്‍ കാനം ഇന്നെന്തുപറയും? മാണിയും…

സിപിഎം സെമിനാറില്‍ കാനവും മാണിയും നേര്‍ക്കുനേര്‍

കെ എ ആന്റണി

കെ എ ആന്റണി

തൃശ്ശൂരിൽ നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള സെമിനാറിലെ പ്രധാന ശ്രദ്ധാകേന്ദ്രം കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണിയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായിരിക്കും. യു ഡി എഫ് വിട്ടു ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്ക് നിൽക്കുന്ന മാണിയുടെ പാർട്ടിയെ എൽ ഡി എഫിൽ എടുക്കണമെന്ന് ഒരു വലിയ വിഭാഗം സി പി എം നേതാക്കൾ ആഗ്രഹിക്കുമ്പോൾ അങ്ങനെയൊരു നീക്കത്തെ നഖശിഖാന്തം എതിർക്കുന്ന കാനവും അവസരം ലഭിച്ചാൽ എൽ ഡി എഫിലേക്കു തന്നെ എന്ന ചിന്തയുമായി നടക്കുന്ന മാണിയുമാണ് ഇന്ന് ഒരേ വേദിയിൽ കേരളത്തിന്റെ ഭാവിയെക്കുറിച്ചു ചർച്ച ചെയ്യുന്ന സി പി എം സെമിനാറിൽ പങ്കെടുക്കുന്നത് എന്നതിനാൽ രണ്ടിലൊന്ന് ഇന്നറിയാം എന്ന് കരുതുന്നവർ ധാരാളം. എന്നാൽ മാണിയുടെ എൽ ഡി എഫ് പ്രവേശനം ഇന്നത്തെ ഒരു സെമിനാറിന്റെ വെളിച്ചത്തിൽ മാത്രം തീരുമാനിക്കപ്പെടുകയെന്നത് തികച്ചും അസാധ്യം തന്നെയാണ്. എങ്കിലും ഇന്നത്തെ സെമിനാറിൽ ഇരു നേതാക്കളും എന്തുപറയുന്നുവെന്നത് വളരെ പ്രധാനം തന്നെ.

സെമിനാറിൽ മാണിക്കും മുൻപായാണ് കാനം സംസാരിക്കേണ്ടതെന്നതിനാൽ ആ വാക്കുകൾക്കു വേണ്ടിയായിരിക്കും രാഷ്ട്രീയ കേരളം കാതോർക്കുക. മാണിയെ സെമിനാറിലേക്കു ക്ഷണിച്ചതിൽ കാനം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. തന്നെയുമല്ല മാണി പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞിട്ടും സെമിനാറിൽ പങ്കെടുക്കാൻ തന്നെയാണ് കാനത്തിന്റെ തീരുമാനമെന്നതിനാൽ മാണിയോടുള്ള തന്റെ എതിർപ്പ് കാനം തന്റെ പ്രഭാഷണത്തിൽ പ്രകടിപ്പിക്കുമോയെന്നു മാത്രമേ അറിയേണ്ടതുള്ളൂ. സി പി എം സമ്മേളന വേദിയിൽ വെച്ച് കാനം അതിനു മുതിരാൻ ഇടയില്ലെന്നു കരുതുമ്പോഴും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിൽ മാണി ഇടതുമുന്നണിയിലേക്ക് വരുന്നതിൽ തനിക്കും തന്റെ പാർട്ടിക്കുമുള്ള അതൃപ്തി സംബന്ധിച്ച ചില സൂചനകളെങ്കിലും നൽകിക്കൂടായ്കയില്ല. കാനം എന്തുപറയുന്നുവെന്നതുപോലെ തന്നെ പ്രധാനമാണ് സെമിനാറിൽ മാണി എന്തുപറയുമെന്നതും.

സിപിഎം സംസ്ഥാന സമ്മേളനം; ആകെ ചെലവ് 10 കോടിയെന്ന്, അസംതൃപ്തിയോടെ സാധാരണ സഖാക്കള്‍

സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന ചർച്ചകളിൽ മാണിയെയും എം പി വീരേന്ദ്രകുമാറിന്റെ ജെ ഡി യു വിനേയും മുന്നണിയിലെടുക്കുന്ന കാര്യം ചർച്ച ചെയ്യപ്പെടും എന്നത് ഏതാണ്ട് ഉറപ്പാണ്. എന്നാൽ സി പി ഐയെ അനുനയിപ്പിച്ചുകൊണ്ട് വേണം മാണിയെ മുന്നണിയിലെടുക്കാൻ എന്ന വാദം സി പി എമ്മിൽ തന്നെ പലർക്കുമുണ്ട്. സി പി ഐയെ പിണക്കി നിലവിലുള്ള ഇടതു പക്ഷ ഐക്യം തകർക്കാൻ പാടില്ലെന്ന് വാദിക്കുന്നവരാണിവർ. ഈ ഘട്ടത്തിൽ മാണിയെ ചൊല്ലി സി പി ഐ മുന്നണി വിട്ടുപോയാൽ അത് ഉണ്ടാകുന്ന ക്ഷീണം വളരെ വലുതായിരിക്കുമെന്നു ഇക്കൂട്ടർ വാദിക്കുമ്പോൾ ഭരണം ഉപേക്ഷിച്ചു പോകാനുള്ള ധൈര്യമൊന്നും സി പി ഐക്കുണ്ടാവില്ലെന്ന വാദവും ശക്തമാണ്. മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരെ പരമാവധി സമ്മർദ്ദം ചെലുത്തുക എന്നതിനപ്പുറം അത്തരം കടുത്ത നടപടികൾക്കൊന്നും ഈ ഘട്ടത്തിൽ സി പി ഐ തയ്യാറാവില്ലെന്നു അവർ കരുതുന്നു. തന്നെയുമല്ല ആകെ ശിഥിലമായി നിൽക്കുന്ന യു ഡി എഫിലേക്കു പോകുന്നതിനു മാണി എന്ന ഒരു വ്യക്തിയോടുള്ള അതൃപ്തി മതിയായ കാരണമാകുന്നില്ല. മാണി കള്ളനാണെങ്കിൽ അതിലേറെ കള്ളന്മാർ കോൺഗ്രസിലും യു ഡി എഫിലുമുണ്ട് . അങ്ങനെ ഒരു മുന്നണിയിലേക്കു പോവുക എന്നത് സി പി ഐ യെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

വി എസിന്റെ കുത്തും ഒരു ‘വിപ്ലവ’ പാര്‍ട്ടിയുടെ അടവുബലതന്ത്രങ്ങളും

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍