UPDATES

വാര്‍ത്തകള്‍

ഉണ്ണിത്താന്‍ ഉടക്കില്‍, ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യം; കാസറഗോഡെ പ്രചാരണം നിര്‍ത്തിവച്ച് പ്രതിഷേധം

ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിലുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്

സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിന്റെ തലവേദന കുറയ്ക്കുന്നില്ല. ഏറെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം 16 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ ആയെങ്കിലും തിരുമാനിച്ചിടങ്ങളിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. അതില്‍ പ്രധാനയിടമാണ് കാസറഗോഡ്. രാജ്‌മോഹന്‍ ഉണ്ണിത്താന് കാസറഗോഡ് സീറ്റ് കൊടുത്തത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായ ഇഷ്ടക്കേട് ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ഉണ്ണിത്താന്റെ ആവശ്യമാണ് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നത്തെ പ്രചാരണ പരിപാടി ഉപേക്ഷിച്ചിരിക്കുകയാണ്.

ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിലുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. ഇക്കാര്യം അദ്ദേഹം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് ഒരു ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും തന്റെ കാര്യത്തില്‍ അവഗണന കാട്ടുകയുമാണെന്നാണ് ഉണ്ണിത്താന്റെ പരാതി. ആദ്യദിവസം തനിക്ക് ഉച്ചഭക്ഷണം പോലും ലഭ്യമാക്കിയില്ലെന്ന പരിവേദനവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പങ്കുവയ്ക്കുന്നുണ്ട്. യുഡിഎഫും ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും വിഷയത്തില്‍ ഇടപെട്ടു കൊണ്ട് തനിക്ക് അനുകൂലമായ തീരുമാനം കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രകടിപ്പിക്കുന്നത്.

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ തനിക്കെതിരെ വികാരമില്ലെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുന്‍പ് പറഞ്ഞിരുന്നത്. അമ്പതു വര്‍ഷമായി താന്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തുള്ള വ്യക്തിയാണെന്നും ജില്ല ഒറ്റക്കെട്ടായി തന്നോടൊപ്പമുണ്ട് എന്നാണ് വിശ്വാസമെന്നും പറഞ്ഞിരുന്നിടത്തു നിന്നാണ് ഇപ്പോള്‍ പരാതിയുമായി ഉണ്ണിത്താന്‍ എത്തിയിരിക്കുന്നത്.

പൊട്ടിത്തെറിയില്ലെന്നും സുബ്ബ റായിയുടെ പ്രതികരണം സീറ്റ് നിഷേധിച്ചതിലെ വികാരപരമായ സമീപനം മാത്രമാണ്. കോണ്‍ഗ്രസിന് എതിരായി ചിന്തിക്കാന്‍ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എനിക്ക് ഒരു സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ പാര്‍ട്ടിയ്ക്കകത്തോ പുറത്തോ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. എന്നോട് പാര്‍ട്ടി നീതി പുലര്‍ത്തിയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. പാര്‍ട്ടിക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ എന്നോട് എല്ലാവര്‍ക്കും സഹതാപമാണുള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എതിര്‍പ്പ് ഉന്നയിക്കുന്നവരെക്കൂടി വിശ്വാസത്തില്‍ എടത്തുകൊണ്ടായിരിക്കും മുന്നോട്ടുള്ള നടപടികളെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.

തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ പാര്‍ട്ടിയ്ക്കകത്തോ പുറത്തോ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ലെന്നും തന്നോട് പാര്‍ട്ടി നീതി പുലര്‍ത്തിയില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും പറഞ്ഞ ഉണ്ണിത്താന്‍, പാര്‍ട്ടിക്ക് വേണ്ടി ഇത്ര കഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ തന്നോട് എല്ലാവര്‍ക്കും സഹതാപമാണുള്ളതെന്നുകൂടി പറഞ്ഞുവച്ചിരുന്നു. എതിര്‍പ്പ് ഉന്നയിക്കുന്നവരെക്കൂടി വിശ്വാസത്തില്‍ എടത്തുകൊണ്ടായിരിക്കും മുന്നോട്ടുള്ള നടപടികളെന്നുകൂടി പറഞ്ഞ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പക്ഷേ, ഇപ്പോള്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ അസ്വസ്ഥനാണെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

കാസറഗോഡ് സ്ഥാനാര്‍ത്ഥിയാകുമെന്ന കരുതിയിരുന്ന സുബ്ബയ്യ റൈയെ ഒഴിവാക്കിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന് സീറ്റ് കൊടുക്കുന്നത്. എന്നാല്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ജില്ലയിലെ കോണ്‍ഗ്രസുകാരില്‍ നിന്നും ഉണ്ടായത്. പ്രതിഷേധപ്രകടനം വരെ നടത്തുകയുണ്ടായി. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വത്തില്‍ കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി. പുറമേ നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് ജില്ലയിലെ പ്രവര്‍ത്തകര്‍. ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിക്കൊരുങ്ങുകയാണെന്നും ആ സമയത്ത് റിപ്പോര്‍ട്ടുകളുണ്ടായിരന്നു. ഇരുപത്തിയഞ്ചോളം പേരാണ് ഡിസിസി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തിലുള്ള പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം, രാജ് മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ഥിയായി വരുന്നത് അംഗീകരിക്കുന്നവെന്നായിരുന്നു സുബയ്യ റൈയുടെ പ്രതികരണം. കാസര്‍കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ആദ്യം മുതല്‍ തന്നെ പ്രതീക്ഷിച്ചിരുന്നയാളാണ് സുബയ്യ റൈ. ഉണ്ണിത്താന്‍ കാസര്‍കോട് സ്ഥാനാര്‍ഥിയായി എത്തുകയാണെങ്കില്‍ പ്രവര്‍ത്തനത്തിന് ഇറങ്ങുമെന്നും സുബയ്യ റൈ പറഞ്ഞു. എന്നാല്‍, പ്രദേശത്ത് നിന്നുള്ള ഒരാള്‍ കാസര്‍കോട് സ്ഥാനാര്‍ഥിയായി ഇല്ലെന്ന് പറയുന്നത് ദുഃഖകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് ദൗര്‍ഭാഗ്യകരമാണെന്നും സുബയ്യ റൈ പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ ഡി സി സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍