UPDATES

ട്രെന്‍ഡിങ്ങ്

വെള്ളാപ്പള്ളിയുടെ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യശ്രമം കേരള കൗമുദിക്ക് മാതാവിന്റെ ശകാരം മൂലം

‘മാതാവ് ശകാരിച്ചു; എന്‍ജി. വിദ്യാര്‍ത്ഥി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു’ എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ആലപ്പുഴ കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെ കോളേജ് അധികൃതരെ ന്യായീകരിച്ച് കേരള കൗമുദി. എല്ലാ വര്‍ത്തമാന പത്രങ്ങളും ചാനലുകളും ന്യൂസ് പോര്‍ട്ടലുകളും കോളേജ് അധികൃതരുടെ പീഡനം മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിക്കുമ്പോഴാണ് കേരള കൗമുദി കുട്ടിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

‘മാതാവ് ശകാരിച്ചു; എന്‍ജി. വിദ്യാര്‍ത്ഥി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു’ എന്ന തലക്കെട്ടിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. കോളേജ് അധികൃതരുടെ പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുകയും പോലീസ് ഇതനുസരിച്ച് കോളേജ് മാനേജര്‍ സുഭാഷ് വാസുവിനും പ്രിന്‍സിപ്പല്‍ എച്ച് ഗണേഷ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുമ്പോഴാണ് ഇത്.

കൂടാതെ ഒരാഴ്ച മുമ്പ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറി ആക്രമിച്ച സംഭവത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ആര്‍ഷ് രാജും ഉള്‍പ്പെട്ടിരുന്നെന്നും പത്രം ആരോപിക്കുന്നു. ഇത് വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് മാതാവും വിദേശത്തുള്ള പിതാവും വിദ്യാര്‍ത്ഥിയെ ഫോണില്‍ വിളിച്ച് ശകാരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് പഠന സമയത്ത് ലാപ്‌ടോപ്പില്‍ ഗെയിം കളിച്ചുകൊണ്ടിരുന്നതും ശനിയാഴ്ച കോളേജ് ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിക്കാതെ പുറത്തുനിന്നും ഭക്ഷണം കഴിച്ച് പഠനം തുടങ്ങിയ ശേഷം ക്ലാസിലെത്തിയതും കോളേജ് അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതിന്റെ പേരില്‍ മാതാവ് ശകാരിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആര്‍ഷ് മൊഴിനല്‍കിയിട്ടുണ്ട് എന്നിങ്ങനെ കോളേജ് മാനേജ്‌മെന്റിനെ പൂര്‍ണമായും വെള്ളപൂശിയാണ് വാര്‍ത്ത.

അതേസമയം കോളേജ് ക്യാന്റീനിനെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളോ ആര്‍ഷിനെക്കുറിച്ച് മാതാപിതാക്കളോട് മാനേജമെന്റ് സ്വഭാവദൂഷ്യം ആരോപിച്ചതിനെക്കുറിച്ചോ ഒന്നും പത്രം പറയുന്നില്ല. പുലര്‍ച്ചെ 1.45നുണ്ടായ ആത്മഹത്യ ശ്രമത്തിന് ശേഷം രാവിലെ കായങ്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചുവെന്നും തുടര്‍ന്ന് ഒരു സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയ ആര്‍ഷ് രാഷ്ട്രീയ ഇടപെടല്‍ മൂലം കായങ്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.

സ്വാശ്രയ കോളേജുകളിലെ പീഡനത്തിന്റെ കഥകള്‍ ഓരോന്നായി പുറത്തുവരുമ്പോഴാണ് കോളേജ് മാനേജ്‌മെന്റിന് വേണ്ടി ഒരു പ്രമുഖ മാധ്യമം അത്തരമൊരു വാര്‍ത്തയെ വളച്ചൊടിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍