UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“കേരളത്തിന് ഭക്ഷണവും വസ്ത്രവുമല്ല, ഇലക്ട്രീഷ്യൻമാരെയും പ്ലംബർമാരെയുമാണ് വേണ്ടത്”: അല്‍ഫോൺസ് കണ്ണന്താനം

കേരളത്തിലെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഇത്തരം വിദഗ്ധത്തൊഴിലാളികളെയാണ് കേരളത്തിനാവശ്യം.

കേരളത്തിലെ പ്രളയക്കെടുതിയിൽ കഷ്ടപ്പെടുന്നവർക്ക് ഭക്ഷണവും വസ്ത്രവുമൊന്നും ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. നൂറ്റാണ്ടു കാലത്തെ ഏറ്റവും വലിയ പ്രളയക്കെടുതികളെ നേരിടാൻ കേരളം സാമ്പത്തികമായി നട്ടംതിരിയുമ്പോഴാണ് കണ്ണന്താനത്തിന്റെ ഈ പ്രസ്താവന.

കേരളത്തിലെ പ്രധാന പ്രശ്നം വേണ്ടത്ര ഇലക്ട്രീഷ്യൻമാരും പ്ലംബർമാരും ഇല്ലാത്തതായിരിക്കുമെന്നും കണ്ണന്താനം പറഞ്ഞു. പ്ലംബിങ്ങിലും മരപ്പണിയിലും വൈദഗ്ധ്യമുള്ളവരുടെ സഹായം ഉടനെ കേരളത്തിലേക്ക് പ്രവഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഇത്തരം വിദഗ്ധ തൊഴിലാളികളെയാണ് കേരളത്തിനാവശ്യം. ഭക്ഷണവും വസ്ത്രവും കേരളത്തിന് ആവശ്യമില്ലെന്നും ടൂറിസം സഹമന്ത്രിയായ കണ്ണന്താനം പറഞ്ഞു.

അതെസമയം രാജ്യത്തിനകത്തും പുറത്തുനിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായങ്ങൾ വരുന്നുണ്ട്. ഭക്ഷണവും വസ്ത്രവും കിടക്കുവാനും പുതയ്ക്കുവാനുമുള്ള വസ്തുക്കളുമെല്ലാം ഏറെ ആവശ്യമുണ്ട് ഇപ്പോഴുമെന്നാണ് വിവിധ ക്യാമ്പുകളിൽ നിന്ന് അറിയാൻ കഴിയുന്നത്. സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് കേരളത്തിന് സഹായം ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടാകുന്നത് ആശങ്കയുണർത്തിയിട്ടുണ്ട്.

ഇവര്‍ പ്രളയ കാലത്തെ ഗജഫ്രോഡുകള്‍

കേരളത്തിന് ഒന്നും കൊടുക്കരുത് എന്ന് പറഞ്ഞ സുരേഷ് കൊച്ചാട്ടില്‍ മോദിയുടെ ടീമിലുണ്ടായിരുന്നയാള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍