UPDATES

ട്രെന്‍ഡിങ്ങ്

കിര്‍താഡ്‌സ് അനധികൃത നിയമനങ്ങള്‍: ഭരണപരിഷ്‌കരണ/നിയമ വകുപ്പുകളുടെ എതിര്‍പ്പും മുഖ്യമന്ത്രിയുടെ നിര്‍ദേശവും മറികടന്ന്‌

നിലവിലെ വ്യവസ്ഥകള്‍ മറികടക്കാന്‍ ചട്ടം 39 ദുര്യുപയോഗം ചെയ്തു

കിര്‍താഡ്‌സില്‍ അനധികൃത നിയമനം നടന്നത് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കരണ വകുപ്പിന്റെയും നിയമവകുപ്പിന്റെ എതിര്‍പ്പുകളെ മറികടന്ന്. കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂളിനെ മറികടന്ന് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഇരുവകുപ്പും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ നിലനില്‍ക്കെ അടിയന്തിര ഘട്ടങ്ങളില്‍ മാത്രം പ്രയോഗിക്കാനുള്ള ചട്ടം39 ഉപയോഗിച്ച് നിയമനം നടത്തുകയായിരുന്നു.

2007ലാണ് കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വന്നത്. നിയമനങ്ങള്‍ പി എസ് സി വഴിയാവണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനും പുതിയ നിയമനം നടത്തുന്നതിനും സ്‌പെഷ്യല്‍ റൂളില്‍ പ്രത്യേകം മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2009ല്‍ കിര്‍താഡ്‌സില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന മറ്റ് അഞ്ച് പേര്‍ക്കൊപ്പം മണിഭൂഷന്‍, ഇന്ദുമേനോന്‍, മിനി, സജിത്കുമാര്‍ എന്നിവരുടെ നിയമനം സ്ഥിരപ്പെടുത്താന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പും നിയമ വകുപ്പും ഇതിന് തടസം നിന്നു. വേണ്ടത്ര യോഗ്യതകളില്ലാത്ത ഇവരുടെ നിയമനം സ്ഥിരപ്പെടുത്തുന്നത് സ്‌പെഷ്യല്‍ റൂളിലെ സേവിങ് ക്ലോസിന് എതിരാണെന്ന കാരണമാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. പിന്നീട് ഓരോ ഘട്ടത്തിലും നിയമനം സംബന്ധിച്ച തങ്ങളുടെ അഭിപ്രായം ഇരുവകുപ്പും ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ സ്‌പെഷ്യല്‍ റൂളിലെ ഈ വ്യവസ്ഥകളെ മറികടക്കാനായി ചട്ടം39 ഉപയോഗിച്ച് നിയമനം നടത്താന്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തീരുമാനം എടുക്കും മുമ്പ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പിന്റെ അഭിപ്രായം തേടണമെന്ന് മുഖ്യമന്ത്രി പ്രത്യേകം ഫയലില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുയരുന്നു.

Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍