UPDATES

ട്രെന്‍ഡിങ്ങ്

Azhimukham Impact-കിര്‍ത്താഡ്‌സ് അനധികൃത നിയമനങ്ങള്‍ നിയമസഭയില്‍; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

അനധികൃത നിയമനങ്ങള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തും

കിര്‍താഡ്‌സിലെ അനധികൃത നിയമനത്തില്‍ ശക്തമായ നിലപാടെടുത്ത് പ്രതിപക്ഷം. കിര്‍താഡ്‌സിലെ അനധികൃത നിയമനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും രംഗത്തെത്തി. ഈ ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ബുധനാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. കിര്‍താഡ്‌സില്‍ മന്ത്രി എ കെ ബാലന്റെ അസിസ്റ്റന്റെ  പ്രൈവറ്റ്‌ സെക്രട്ടറിയുള്‍പ്പെടെ നാല് പേര്‍ക്ക് അനധികൃതമായി നിയമനം നല്‍കി പ്രൊബേഷന്‍ പ്രഖ്യാപിച്ചത് അഴിമുഖം പുറത്തുകൊണ്ടുവന്നിരുന്നു.(Exclusive: കിര്‍താഡ്‌സില്‍ മന്ത്രി എ.കെ ബാലന്റെ സ്റ്റാഫ്, എഴുത്തുകാരി ഇന്ദു മേനോന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് അനധികൃത നിയമനം; അയോഗ്യതയെ മറികടക്കാന്‍ കുറുക്കുവഴി). ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമനം പുന:പരിശോധിക്കണമെന്നും അന്വേഷണം ആവശ്യപ്പെട്ടും രംഗത്തെത്തിയത്.

സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്നും കിര്‍താഡ്‌സിലെ നിയമനം പുന:പരിശോധിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സ്വജനപക്ഷപാത നിയമനവും ബന്ധുനിയമനവും സര്‍ക്കാരിനെ വിടാതെ പിന്തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഡീന്‍ കുര്യാക്കോസിന്റെ പ്രതികരണം ഇങ്ങനെ ‘മന്ത്രി എ കെ ബാലന്റെ അസിസ്റ്റന്റ്  പ്രൈവറ്റ്‌  സെക്രട്ടറി മണിഭൂഷണനെ സ്ഥിരപ്പെടുത്തിയ നടപടി ക്രമരഹിതമാണ്. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ റൂള്‍ 39 ഉപയോഗിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിക്കണം. ബന്ധു നിയമനവും സ്വജനപക്ഷപാതവും ഉയര്‍ത്തി ബുധനാഴ്ച യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. കിര്‍താഡ്‌സ് നിയമനത്തില്‍ അന്വേഷണം വേണമെന്നും നിയമനവിവാദത്തില്‍ കുരിക്കില്‍ അകപ്പെട്ട മന്ത്രി ജലീല്‍ രാജിവക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്’

അതേസമയം പി സി ജോര്‍ജ് എംഎല്‍എ കിര്‍താഡ്‌സ് വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് നല്‍കി. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറി മണിഭൂഷണ്‍, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാളുടെ കുടുംബ സുഹൃത്ത് ഇന്ദു.വി.മേനോന്‍ എന്നിവര്‍ തങ്ങളുടെ സ്വാധീനമുപയോഗിച്ചും കേരള മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചും റൂള്‍39 പ്രകാരം ജോലിയില്‍ സ്ഥിരപ്പെടുകയും മുന്‍കാല പ്രാബല്യത്തില്‍ പ്രൊബേഷനും ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതില്‍ ഗുരുതരമായ ചട്ടലംഘനങ്ങളും മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ട് വലിയ ഉപജാപങ്ങളും നടന്നുവെന്നതിന്റെ തെളിവുകളിലേക്ക് ശ്രദ്ധക്ഷണിക്കുന്നു എന്ന ആക്ഷേപങ്ങളോടെയാണ് പി സി ജോര്‍ജ് നിയമസഭയില്‍ നോട്ടീസ് നല്‍കിയത്.

അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം പ്രയോഗിക്കേണ്ട ചട്ടം 39 ഉപയോഗിച്ചുകൊണ്ട് മണിഭൂഷണ്‍, ഇന്ദുമേനോന്‍, സജിത്കുമാര്‍, മിനി എന്നിവര്‍ക്ക് കിര്‍താഡ്‌സില്‍ പ്രൊബേഷന്‍ പ്രഖ്യാപിച്ചതും ഇവരുടെ നിമനവും ചട്ടവിരുദ്ധമായിരുന്നു എന്ന് അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിര്‍താഡ്‌സ് സ്‌പെഷ്യല്‍ റൂളില്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതകളില്ലാത്ത ഇവര്‍ക്ക് നിയമനം നല്‍കിയതിനെതില്‍ നിയമ വകുപ്പും ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കരണ വകുപ്പും തടസ്സമുന്നയിച്ചിരുന്നു. എന്നാല്‍ ഇത് മറികടക്കാന്‍ മുഖ്യമന്ത്രിയുടെ പരിപൂര്‍ണ വിവേചനാധികാരത്തില്‍ ഉപയോഗിക്കാവുന്ന ചട്ടം 39 ഉപയോഗിച്ചുകൊണ്ടാണ് ഇവരുടെ പ്രൊബേഷന്‍ പ്രഖ്യാപിച്ചിരുന്നത്.

Exclusive: കിര്‍താഡ്‌സില്‍ മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരുടെ നിയമനം അനധികൃതമായി സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിക്കും നീക്കം നടന്നു

കിര്‍താഡ്‌സ് അനധികൃത നിയമനങ്ങള്‍: ഭരണപരിഷ്‌കരണ/നിയമ വകുപ്പുകളുടെ എതിര്‍പ്പും മുഖ്യമന്ത്രിയുടെ നിര്‍ദേശവും മറികടന്ന്‌

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍