UPDATES

വിലാപയാത്ര ബുധനാഴ്ച 9.30ന്; സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്

ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും.

കേരള കോൺഗ്രസ്സ് എം ചെയർമാന്‍ കെഎം മാണിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ബുധനാഴ്ച രാവിലെ 9.30ന് തുടങ്ങും. എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ നിന്നാണ് വിലാപയാത്ര പുറപ്പെടുക.

തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി കോട്ടയം പാർട്ടി ഓഫീസിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ പാർട്ടി ഓഫീസിൽ എത്തിച്ച ശേഷം 12.30 തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും.

പാർട്ടി ഓഫീസിൽ അരമണിക്കൂർ നേരമാണ് വെക്കുക. ഇവിടെയും അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ട്. ഉച്ചയ്ക്ക് 12.30ന് പൊതുദർശനത്തിനു വെച്ച ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. മരങ്ങാട്ടുപള്ളിയിൽ 3.30 വരെ വെക്കും. തുടർന്ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിനു വെക്കും. ആറുമണിയോടെ പാലായിലെ വീട്ടിലെത്തിക്കും.

സംസ്കാരം വ്യാഴാഴ്ചയാണ് നടക്കുക. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലാണ് മാണി അന്ത്യവിശ്രമം കൊള്ളുക.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികില്‍സയിലായിരുന്നു കെഎം മാണി. ഇന്ന് രാവിലെ അരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കുശേഷം ഗുരുതരമായി. വൈകിട്ട് 4.57ന് മരണം സ്ഥിരീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍