UPDATES

പോസിറ്റീവ് സ്റ്റോറീസ്

മെട്രോയില്‍ കയറാം, സൈക്കിളില്‍ കൊച്ചിയും ചുറ്റാം

സൗജന്യ സൈക്കിളുകളുമായി കൊച്ചി മെട്രോ; പദ്ധതിയുടെ ഉത്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന്

കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ പതിനഞ്ച് ദിവസം ബാക്കി നില്‍ക്കെ കൊച്ചി നഗരത്തില്‍ യന്ത്രവത്കൃതമല്ലാത്ത പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ സൈക്കിളുകളുമായി കൊച്ചി മെട്രോ ലിമിറ്റഡ്. സൈക്കിള്‍ സവാരി അറിയുന്നവരാണ് നിങ്ങളെങ്കില്‍ നഗരത്തില്‍ ബസ്സോ ഓട്ടോയോ ആശ്രയിക്കാതെ സൗജന്യമായി സൈക്കിള്‍ ചവിട്ടിപ്പോകാം എന്നതാണു കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ള പുതിയ പദ്ധതി. യന്ത്രവത്കൃതമല്ലാത്ത പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. അഥീസ് സൈക്കിള്‍ ക്ലബ്ബുമായി സഹകരിച്ചാണ് കെഎംആര്‍എല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുക. ഇന്ത്യയ്ക്ക് പുറത്തുള്ള നഗരങ്ങളില്‍ പതിവ് കാഴ്ചയാണ് സൈക്കിള്‍ ഷെയറിംഗ് എന്ന ഈ പദ്ധതി.

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് ഈ പദ്ധതിയുടെ ഉത്ഘാടനം കെഎംആര്‍എല്‍, എംഡി ഏലിയാസ് ജോര്‍ജ്ജ് മേനക ജംഗ്ഷനില്‍ നിര്‍വ്വഹിക്കും. തുടക്കത്തില്‍ മേനക ജംഗ്ഷനില്‍ ഗേറ്റ് വേ ഹോട്ടലിന് എതിര്‍വശത്തും കലൂര്‍ സ്റ്റാന്റിന് സമീപം കെ കെ റോഡിലും നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപം പാലത്തിന് താഴെയും സൌത്ത് റെയില്‍വെ സ്റ്റേഷന്‍ കവാടത്തിലുമായി നാലു സ്ഥലങ്ങളിലായാണ് സൈക്കിള്‍ റാക്ക് വെച്ചിട്ടുള്ളത്. കൂടുതല്‍ ആളുകള്‍ ഇത് ഉപയോഗിക്കുന്നു എന്നു കണ്ടാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് കെഎംആര്‍എല്‍, എംഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.

റാക്കുകളില്‍ പൂട്ടി വെച്ചിരിക്കുന്ന സൈക്കിള്‍ യാത്രക്കാര്‍ക്ക് ആവശ്യത്തിന് അനുസരിച്ചു എടുത്തു കൊണ്ട് പോകാം. അവിടെ തന്നെയോ അല്ലെങ്കില്‍ മറ്റ് മറ്റുള്ള സ്ഥലങ്ങളിലോ തിരിച്ചു വെക്കാം. ഈ പദ്ധതി തികച്ചും സൗജന്യമാണ്. ക്ലബ് മെമ്പര്‍ഷിപ് വഴിയേ സൈക്കിള്‍ എടുക്കാനും തിരിച്ചു വെയ്ക്കാനും കഴിയൂ. അംഗത്വത്തിന് നിങ്ങളുടെ പേര് സ്‌പേസ് വിലാസം ഈ-മെില്‍ ഐഡി തൊഴില്‍-സ്‌പേസ് എന്ന ക്രമത്തില്‍ 9645511155 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം.

സൈക്കിള്‍ ഉപയോഗിക്കാന്‍ റാക്ക് കോഡ് സ്‌പേസ് സൈക്കിള്‍ ഐഡി സ്‌പേസ് എന്ന ക്രമത്തില്‍ 9645511155 ഈ നമ്പറിലേക്ക് എസ്എംഎസ് അയക്കണം. സൈക്കിള്‍ തിരിച്ച് വെക്കാന്‍ റാക്ക് കോഡ് സ്‌പേസ് സൈക്കിള്‍ ഐഡി എന്ന ക്രമത്തില്‍ 9744011777 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കണം. സൈക്കിള്‍ തിരിച്ചു വെക്കുമ്പോള്‍ അത് ശരിയായ രീതിയില്‍ പൂട്ടി എന്നുറപ്പു വരുത്തണം. ഓരോ തവണ സൈക്കിള്‍ എടുക്കുമ്പോഴും ഫോണില്‍ സന്ദേശം അയക്കണം. മാസത്തില്‍ 100 മണിക്കൂര്‍ വരെ സൈക്കിള്‍ ഉപയോഗിക്കാം. 100 മണിക്കൂര്‍ കഴിഞ്ഞാല്‍ സൈക്കിളിന്റെ പൂട്ട് തുറക്കാനാവില്ല.

സൈക്കിള്‍ ഷെയറിംഗിന് പുറമെ നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഭാഗമായി സൈക്കിളുകള്‍ക്ക് മാത്രമായി പ്രത്യേകം വഴികള്‍, ഫുട്പാത്, കാല്‍നടക്കാര്‍ക്ക് റോഡ് കുറുകെ കടക്കാനുള്ള സൌകര്യങ്ങള്‍ എന്നിവയും ഒരുക്കുമെന്ന് കെഎംആര്‍എല്‍, എംഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.

The SMS formats regarding the membership, taking and returning of bicycles are mentioned below.
To take a bicycle: rack code<space>bicycle-ID (e.g. mka 3112) to 9645511155
To return a bicycle: rack code<space>bicycle-ID (e.g. sth 3112) to 9744011777
To take membership: name*address*email-ID*profession (e.g. anjana s*snra 32, amritha nagar,kaloor,kochi-18*[email protected]*student)to 9645511155

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍