UPDATES

ട്രെന്‍ഡിങ്ങ്

മുഖ്യമന്ത്രിക്കെതിരെ ‘കില്ലിങ്’ ഭീഷണി മുഴക്കിയ കൃഷ്ണകുമാരൻ നായർ മാപ്പ് പറഞ്ഞു; പിണറായി ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും കാണുന്നില്ലെന്നും പരാതി

തന്റെ പ്രായം കൂടി പരിഗണിച്ച് എല്ലാവരും തന്നോട് ക്ഷമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടിലേക്ക് തിരിച്ചെത്തി ആയുധങ്ങൾ പൊടിതട്ടിയെടുത്ത് തേച്ചുമിനുക്കാനും പഴയ പോലെ ‘കില്ലിങ്ങി’ലേക്ക് ഇറങ്ങാനും തനിക്ക് പദ്ധതിയുണ്ടെന്ന് കൃഷ്ണകുമാരൻ നായർ ഇന്നലെ സോഷ്യല്‌ മീഡിയയിൽ ലൈവ് വീഡ‍ിയോ വഴി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന ഭീഷണിയും ഇയാൾ മുഴക്കിയിരുന്നു. ഇക്കാര്യം അന്വേഷിക്കാനായി കൃഷ്ണകുമാരൻ നായരുടെ അരികിലെത്തിയ ജലീൽ, ജുലാഷ് എന്നിവർക്ക് പക്ഷെ, മറ്റൊരു കൃഷ്ണകുമാരൻ നായരെയാണ് കാണാനായത്.

തനിക്ക് തെറ്റു പറ്റിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് മാപ്പ് ചോദിക്കുന്നുവെന്നും ജലീലും ജുലാഷും പിടിച്ച വീഡിയോയിൽ കൃഷ്ണകുമാരൻ നായർ പറയുന്നു. ഇദ്ദേഹം താമസിക്കുന്ന ലേബർ ക്യാമ്പിലെത്തിയാണ് ഇരുവരും കാര്യങ്ങൾ സംസാരിച്ചത്.

തന്റെ പ്രായം കൂടി പരിഗണിച്ച് എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും കാണുന്നില്ലെന്ന പരാതിയും കൃഷ്ണകുമാരൻ നായർ പങ്കുവെച്ചു.

കൃഷ്ണകുമാരൻ നായരുടെ ആദ്യത്തെ വീഡിയോയിലും വീറും രണ്ടാമത്തെ വീഡിയോയിലെ അവസ്ഥയും വെച്ച് ട്രോളുകൾ പുറത്തിറങ്ങാൻ തുടങ്ങിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയ സവർക്കറെക്കൂടി പരാമര്‍ശിക്കുന്നതാണ് ട്രോളുകള്‍.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഗള്‍ഫിലെ ജോലി രാജി വെച്ച് പിണറായിയെ തെറി വിളിക്കാനും കൊല്ലാനും നാട്ടിലെത്തുന്ന ആര്‍എസ്എസുകാരന്‍ (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍