UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടംകുളം സമരനായകൻ കെവി ഉണ്ണി അന്തരിച്ചു: ഓർമയായത് കൂടൽമാണിക്യ ക്ഷേത്രാചാരത്തിനെതിരെ സമരം നയിച്ചയാൾ

ജില്ലാ മജിസ്ട്രേറ്റിന്റെ കൂടി അനുമതിയോടെയാണ് അന്ന് തീണ്ടൽ പാലിച്ചിരുന്നത്.

കേരളത്തിലെ നവോത്ഥാന സമരങ്ങളിലൊന്നായിരുന്ന കുട്ടംകുളം സമരത്തെ നയിച്ച കെവി ഉണ്ണി അന്തരിച്ചു. 96 വയസ്സായിരുന്നു. ഇരിങ്ങാലക്കുട നടവരമ്പിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വാതന്ത്ര്യ സമരസേനാനി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, ട്രേഡ് യൂണിയന്‍ സംഘാടകന്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1946 ജൂൺ 23നാണ് കൂടംകുളം സമരം നടക്കുന്നത്. 1936ൽ ക്ഷേത്രപ്രവേശന വിളംബരം വന്നിട്ടും കൂടൽമാണിക്യ ക്ഷേത്രത്തില്‍ ആരാധനയ്ക്കും അതിനു ചുറ്റുമുള്ള ഇടങ്ങളില്‍ സഞ്ചാരത്തിനും അവർണ ജാതിക്കാർക്ക് അനുമതി നൽകിയിരുന്നില്ല. ഈ ആചാരം അവസാനിപ്പിക്കാൻ അന്ന് ട്രേഡ് യൂണിയൻ നേതാവായിരുന്ന കെവി ഉണ്ണിയുടെ നേതൃത്വത്തിൽ സമരം നടന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ കൂടി അനുമതിയോടെയാണ് അന്ന് തീണ്ടൽ പാലിച്ചിരുന്നത്. വഴിയിൽ മജിസ്ട്രേറ്റിന്റെ തീണ്ടൽ ബോർഡും സ്ഥാപിച്ചിരുന്നു. എസ് എന്‍ഡിപിയും കെപിഎംഎസ്സും ഈ സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിന്നു.

പൊലീസിന്റെ ഭീകരമായ മർദ്ദനങ്ങളെയും അതിജീവിച്ചാണ് കെവി ഉണ്ണിയും കൂട്ടരും സമരം നയിച്ചത്. പാര്‍ട്ടി നേതാക്കളായ പി കെ. കുമാരന്‍, പി കെ ചാത്തന്‍ മാസ്റ്റര്‍, കെ വി കെ വാരിയര്‍, പി ഗംഗാധരന്‍ തുടങ്ങിയവർ സമരത്തിനുണ്ടായിരുന്നു. പി. ഗംഗാധരനെയും കെ.വി. ഉണ്ണിയെയും തോര്‍ത്തുമുണ്ടുകൊണ്ട് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലുകയുണ്ടായി പൊലീസ്.

ആചാരം ലംഘിക്കാൻ സമരം നടത്തിയ കെവി ഉണ്ണി ശബരിമലയിൽ മറ്റൊരു ആചാരലംഘന സമരം നടക്കുമ്പോഴാണ് യാത്രയാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍