UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാക്യാര്‍ സ്ത്രീകളെ അപഹസിച്ചത് ചോദ്യം ചെയ്ത മധ്യവയസ്‌കയ്‌ക്കെതിരെ വ്യാജ പ്രചാരണം

സ്ത്രീയുടെ ഭാഗം കേള്‍ക്കാതെയായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്.

ചാക്യാര്‍ കൂത്തിനിടെ സ്ത്രീകളെ അപഹസിച്ചതിനെ ചോദ്യം ചെയ്ത മധ്യവയസ്‌കയ്‌ക്കെതിരെ വ്യാജപ്രചരണം. പ്രധാന മാധ്യമങ്ങളെ വരെ ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടക്കുന്നത്. ആലുവ മണപ്പുറത്ത് നഗരസഭ നടത്തുന്ന ദൃശ്യാത്സവത്തില്‍ ചാക്യര്‍കൂത്ത് അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.

കൂത്തിനിടെ ചാക്യാര്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇപ്പോഴത്തെ വസ്ത്രധാരണ രീതിയെയാണ് പരിഹസിച്ചത്. സ്ത്രീകള്‍ ഷാള്‍ ഇടാതെയും പുരുഷന്മാര്‍ അടിവസ്ത്രം പുറത്തുകാണുന്ന വിധത്തിലും വസ്ത്രം ധരിക്കുന്നതിനെ ഇയാള്‍ പരിഹസിച്ചു. നാണമുണ്ടോ മോളെ എന്ന് അമ്മ ചോദിക്കുമ്പോള്‍ എന്താണ് നാണം എന്ന് മകള്‍ ചോദിക്കുന്നതും ഇയാള്‍ പരിഹാസ രൂപത്തില്‍ അവതരിപ്പിച്ചു. പരിപാടിക്ക് ശേഷം മധ്യവയസ്‌ക വേദിയുടെ പിന്നിലെത്തി ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തു. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇത്തരമൊരു പരാമര്‍ശം നടത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇവര്‍ പറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ മധ്യവയസ്‌ക വേദിയിലെത്തി കലാകാരന്റെ കരണത്തടിച്ചുവെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമുഖം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

സ്ത്രീ തന്നെ മര്‍ദ്ദിച്ചുവെന്ന് കലാകാരന്‍ തന്നെയാണ് ആരോപിച്ചത്. അതേസമയം സ്ത്രീയുടെ ഭാഗം കേള്‍ക്കാതെയായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. ഇയാളെ മര്‍ദ്ദിക്കുകയോ അസഭ്യം വിളിക്കുകയോ ചെയ്തിട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സ്ത്രീയ്ക്ക് മാനസിക അസ്വസ്ഥയുണ്ടെന്ന് വരെയാണ് ആദ്യം വാര്‍ത്ത വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍