UPDATES

പ്രളയം 2019

ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ വരുമാനത്തിന്റെ ഒരു പങ്ക് നല്‍കി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതി ലിഗയുടെ സഹോദരി

2018 മാർച്ച് മാസത്തിൽ ഒരു നോട്ടീസില്‍ സഹോദരിയുടെ ഫോട്ടോ അച്ചടിച്ച് കേരളം മുഴുവന്‍ അലഞ്ഞു നടക്കുകയായിരുന്നു ഇൽസ്.

കോവളത്തെ കണ്ടൽക്കാട്ടിൽ വെച്ച് കൊല ചെയ്യപ്പെട്ട ലാത്വിയൻ സ്വദേശി ലിഗ സ്ക്രോമെയ്നിന്റെ സഹോദരി ഇൽസ് സ്ക്രോമെൻ കേരളം നേരിടുന്ന പ്രളയദുരിതത്തിൽ കൈത്താങ്ങുമായി രംഗത്ത്. ഇവര്‍ അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പം നില്‍ക്കുന്നുവെന്ന് ഇലീസിന്റെ സന്ദേശം പറയുന്നതായും ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.

സമാനതകളില്ലാത്തതാണ് ഈ അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ്സ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസ്സിന് സംസ്ഥാനത്തിന്റെ ആദരവ്,” മുഖ്യമന്ത്രി പറഞ്ഞു.

2018 മാർച്ച് മാസത്തിൽ ഒരു നോട്ടീസില്‍ സഹോദരിയുടെ ഫോട്ടോ അച്ചടിച്ച് കേരളം മുഴുവന്‍ അലഞ്ഞു നടക്കുകയായിരുന്നു ഇൽസ്. തന്റെ ചേച്ചിയെ കോവളത്തുനിന്ന് മാര്‍ച്ച് 14 മുതല്‍ കാണാതായെന്നായിരുന്നു ആ നോട്ടീസിൽ എഴുതിയിരുന്നത്. ഏറെനാളത്തെ അന്വേഷണത്തിനു ശേഷം ഏപ്രില്‍ 21 ന് അഴുകി തല വേര്‍പ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി.

സന്ദേശം

“ഹലോ മൈ ഡിയര്‍ കേരളൈറ്റ്സ്, ഞാനീ വീഡിയോ ചെയ്യുന്നത് നിങ്ങളെ മറന്നിട്ടില്ലെന്നും എല്ലായ്പ്പോഴും ഓർത്തു കൊണ്ടിരിക്കുന്നുവെന്നും അറിയിക്കാനാണ്. നിങ്ങളിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ എന്റെ വിചാരങ്ങളും പ്രാർത്ഥനകളും ഒപ്പമുണ്ട്. ഈ പ്രതിസന്ധിയെ വൈകാതെ തന്നെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. കടലിന്റെ അങ്ങേപ്പുറം നിന്ന് ഞാനെന്റെ സ്നേഹം അറിയിക്കട്ടെ. ഞാന്‍ അധികം വൈകാതെ തന്നെ നിങ്ങളെ വന്ന് കാണും.” -ഇൽസ് അയച്ച വീഡിയോ സന്ദേശം പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്. ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.

സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍