UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമിയില്‍ ഒട്ടേറെ ദുരൂഹതകളുണ്ട്; അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വി മുരളീധരന്‍

‘നിലവിലുള്ള അക്കാദമിയുടെ മാനേജ്‌മെന്റിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ഈ സ്ഥാപനം ഏറ്റെടുക്കണം’

തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി മുരളീധരന്‍ ഇന്നു രാവിലെ മുതല്‍ ഉപവാസ സമരം ആരംഭിച്ചു. 48 മണിക്കൂറാണ് അക്കാദമിയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കികൊണ്ട് മുരളീധരന്‍ ഉപവാസമിരിക്കുന്നത്. വിദ്യാര്‍ഥി സമരത്തിന് പിന്തുണ നല്‍കികൊണ്ട് മുരളീധരന്‍ തന്റെ നിലപാട് അഴിമുഖത്തിനോട്-

‘ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞയിടമാണ് ലോ അക്കാദമി. പാട്ടത്തിന് കൊടുത്ത ഭൂമി ഇവര്‍ സ്വാധീനംകൊണ്ട് സ്വന്തമാക്കി. വിദ്യാര്‍ഥി വിരുദ്ധമായ കാര്യങ്ങള്‍ പലതും പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ നടത്തുന്നുണ്ട്. നിലവിലുള്ള അക്കാദമിയുടെ മാനേജ്‌മെന്റിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ഈ സ്ഥാപനം ഏറ്റെടുക്കണം. എസ് സി/എസ് ടി കുട്ടികളോട് വളരെ മോശമായ രീതിയിലാണ് ലക്ഷ്മിനായര്‍ പെരുമാറുന്നത്. അവര്‍ക്കുള്ള ഗ്രാന്‍ഡുകളും മറ്റും നല്‍കുന്നതിലും ഇവര്‍ അലംഭാവം കാണിക്കുന്നുണ്ട്. കൂടാതെ ഈ കുട്ടികളെ സ്വന്തം ഹോട്ടലിലെ ജോലിക്കായി നിയോഗിക്കാറുമുണ്ട്.

15 ദിവസമായി ഈ വിദ്യാര്‍ഥികള്‍ നിരാഹാരമുള്‍പ്പടെയുള്ള സമരം നടത്തുന്നു. പക്ഷെ ഇതുവരെ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരു ചര്‍ച്ചയ്ക്കും തയ്യാറായിട്ടില്ല. പോലീസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയമായിരുന്നു. ഇന്ന് വൈകിട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പക്ഷെ ഇവിടുള്ള പല ഉദ്യോഗസ്ഥരും മന്ത്രിമാരും അവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും അക്കാദമിയിലെ ഈവനിംഗ് ബാച്ചിലെ വിദ്യാര്‍ഥികളായിരുന്നു. ആ ഒരു അടുപ്പം അവര്‍ക്ക് മാനേജ്‌മെന്റിനോടുണ്ട്. ഇവരുടെ ഇത്തരത്തിലുള്ള സ്വാധീനമുപയോഗിച്ചാണ് സര്‍ക്കാര്‍ സ്ഥലം സ്വന്തമാക്കിയത്. ഒട്ടേറെ നിയമവിരുദ്ധമായ നടപടികള്‍ അക്കാദമി മാനേജ്‌മെന്റ് നടത്തിയിട്ടുണ്ട്.



ബിജെപി എല്ലാവിധ പിന്തുണയും വിദ്യാര്‍ഥികള്‍ക്ക് ഈ സമരത്തിന് നല്‍കുന്നുണ്ട്. എബിവിപിയുടെ രണ്ട് വിദ്യാര്‍ഥികളാണ് നിരാഹാരം കിടക്കുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. രേഷ്മ എന്ന മുന്‍ വിദ്യാര്‍ഥിനിയെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണ്. അവര്‍ക്ക് എല്ലാവിധ പിന്തുണയും ഞങ്ങള്‍ നല്‍കും.’

ലോ അക്കാദമിയിലെ സമരത്തിന് കുടൂതല്‍ നേതാക്കള്‍ പിന്തുണമായി ഇന്ന് എത്തിയിരുന്നു. രാവിലെ വിഎസ് അച്യുതാനന്ദനും ഉച്ചയ്ക്ക് ശേഷം വിഎം സുധീരനും, ഒ രാജഗോപാലും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. നേതാക്കന്മാരോട് വിദ്യാര്‍ഥികള്‍ തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍